രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി: പൂജാരി അറസ്റ്റിൽ
text_fieldsതൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൃശൂരില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വെക്കുമെന്ന് ഫോണിൽ ഭീഷണി മുഴക്കിയ പൂജാരിയെ കസ്റ്റഡിയിലെടുത്തു. ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടടുത്ത് പൊലീസ് കണ്ട്രോള് റൂമിലേക്കാണ് വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശമെത്തിയത്. ഉടൻ ഫോണ്‍ നമ്പര്‍ പരിശോധിച്ച് ആളെ രണ്ടു മണിക്കൂറിനകം വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച തൃശൂര്‍ സെൻറ് തോമസ് കോളജിെൻറ ശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി തൃശൂരിൽ എത്തുന്നത്. സെൻറ് തോമസ് കോളജില്‍ ബോംബ് വെക്കുമെന്നാണ് ഭീഷണി. മദ്യലഹരിയില്‍ അറിയാതെ വിളിച്ചതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞതേത്ര. സ്പെഷല്‍ ബ്രാഞ്ചിെൻറ ചുമതലയുള്ള കുന്നംകുളം എ.സി.പി ടി.എസ്. സിനോജിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ്.
മദ്യലഹരിയിലാണെങ്കിലും വധഭീഷണി മുഴക്കി വിളിക്കാനുണ്ടായ മറ്റെന്തെങ്കിലും സാഹചര്യമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. രാഷ്ട്രീയ ബന്ധങ്ങളോ ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടി അനുഭാവമോ ഇയാള്‍ക്കില്ലെന്ന് പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനുശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാല്‍ കൂടിയും സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രപതി വന്ന് പോകുന്നതുവരെ ഇയാളെ തടങ്കലില്‍ വെക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.