മാതാവിനെ ചവിട്ടിക്കൊന്ന േകസിൽ ജീവപര്യന്തം
text_fieldsനെയ്യാറ്റിൻകര: മാതാവിെന ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജിവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുതുവൽ പുത്തൻവീട്ടിൽ മോനു എന്ന മണികണ്ഠൻ (24) നെയാണ് നെയ്യാറ്റിൻകര അഡീഷനൽ ജില്ല കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. 2018 ഒക്ടോബർ നാലിനാണ് മാതാവ് ശ്രീലതയെ ചവിട്ടിയും അടിച്ചും കൊലപ്പെടുത്തിയത്.
വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്ന മണികണ്ഠൻ വാങ്ങി െവച്ചിരുന്ന മദ്യം കാണാത്തതിനെതുടർന്ന് വീണ്ടും മദ്യം വാങ്ങുന്നതിന് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. ശ്രീലതയുടെ രണ്ടാംഭർത്താവ് കൃഷ്ണൻ കുട്ടി മർദനം തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെയും ആക്രമിച്ചു.
സംഭവത്തിന് ദൃസാക്ഷിയായ ശ്രീലതയുടെ രണ്ടാം ഭർത്താവിലെ മകൾ അച്ചുമോൾ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.
ശ്രീലത മരിച്ച ശേഷം 'അമ്മ ഫിനിഷ്' എന്ന് അയൽവാസികളെ അറിയിച്ച ശേഷമാണ് മണികണ്ഠൻ സ്ഥലത്തുനിന്ന് പോയത്. േപ്രാസിക്യൂഷന് വേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഭിഭാഷകരായ െബസിങ്, അനുജ്, സജിമോൾ എന്നിവർ ഹാജരായി.
13 തൊണ്ടി വസ്തുക്കളും 24 രേഖകളും ഹാജരാക്കി. 21 സാക്ഷികളെയും വിസ്തരിച്ചു. നെയ്യാറ്റിൻകര പൊലീസ് സബ്ഇൻസ്പെക്ടറായിരുന്ന എസ്. സന്തോഷ്കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.