ശിവരഞ്ജിത്തിന് ‘കേരള’യുടെ ആജീവനാന്ത വിലക്ക്
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തി െൻറ എം.എ രജിസ്ട്രേഷൻ റദ്ദാക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സ ർവകലാശാല പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. യൂന ിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിവീഴ്ത്തിയ സംഭവത്തെ തുടർന്ന് ശിവരഞ്ജിത്തിെൻറ വീട്ടിൽ നിന്ന് സർവകലാശാല ഉത്തരക്കടലാസുകളും വ്യാജ സീലും കണ്ടെത്തിയിരുന്നു. സംഭവത്തിൽ സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് സിൻഡിക്കേറ്റ് നടപടികൾ. ശിവരഞ്ജിത്തിെൻറ ബിരുദ പരീക്ഷ സംബന്ധിച്ച് സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ പരീക്ഷ പേപ്പറുകൾ പരിശോധിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
കൂട്ടുപ്രതികളായ നസീം, പ്രണവ് എന്നിവരുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇവർ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന കാലഘട്ടത്തിൽ യൂനിവേഴ്സിറ്റി കോളജിൽ പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരിൽനിന്ന് വിശദീകരണം തേടും. ഇൗ കാലയളവിൽ യൂനിവേഴ്സിറ്റി കോളജിൽ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടുമാരായ മൂന്ന് അധ്യാപകരെ രണ്ടു വർഷത്തേക്ക് സർവകലാശാലയുടെ പരീക്ഷ ജോലികളിൽനിന്ന് വിലക്കാനും തീരുമാനിച്ചു. ഡോ. എം.കെ. തങ്കമണി , ഡോ. എസ്. കൃഷ്ണൻകുട്ടി, ഡോ. അബ്ദുൽ ലത്തീഫ് എന്നീ അധ്യാപകർക്കെതിരെയാണ് നടപടി. ഇവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ഉൾപ്പെടെ പരീക്ഷസാമഗ്രികൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിൽ സി.സി.ടി.വി കാമറ നിർബന്ധമാക്കും. പരീക്ഷ സമയങ്ങളിൽ വിനിയോഗിക്കുന്ന ഉത്തരക്കടലാസുകളുടെ കണക്ക് എല്ലാ ദിവസവും സർവകലാശാല ശേഖരിക്കും. ഉത്തരക്കടലാസ് ചോർച്ചയിൽ യൂനിേവഴ്സിറ്റി കോളജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.