നിശ്ചിതകാലം മോചനം തടയുന്ന ജീവപര്യന്തം: സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: നിശ്ചിത കാലത്തേക്ക് മോചനം പാടില്ലെന്നതടക്കം വ്യവസ്ഥകളോടെ ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് ഹൈകോടതി. സ്വാമി ശ്രദ്ധാനന്ദ കേസിലെ വിധിക്ക് സമാനമായ ഇത്തരം വിധികൾ പുറപ്പെടുവിക്കാൻ ഹൈകോടതികൾക്കും സുപ്രീംകോടതികൾക്കും മാത്രമാണ് അധികാരം. തൃശൂർ തുമ്പൂര്‍ കൊച്ചുപോള്‍ വധക്കേസില്‍ 20 വർഷം മോചനം പാടില്ലെന്ന വ്യവസ്ഥയോടെ പ്രതിക്ക് 40 വര്‍ഷം കഠിനതടവ് വിധിച്ച തൃശൂർ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഏക പ്രതിയും െകാല്ലപ്പെട്ട കൊച്ചുപോളിെൻറ (78) അനന്തരവനുമായ കല്ലൂര്‍ മാവിന്‍ചുവട് വടക്കുംചേരി വീട്ടില്‍ തോമസ് എന്ന ടോണിയുടെ ശിക്ഷ ഡിവിഷൻ ബെഞ്ച് ജീവപര്യന്തമായി കുറച്ചു.
തനിച്ച് താമസിച്ചിരുന്ന കൊച്ചുപോളിനെ 2011 നവംബര്‍ 16ന് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചുപോളിനെ വെട്ടിക്കൊന്ന് 45 ഗ്രാം സ്വർണം കവർന്നെന്നാണ് കേസ്. ടോണിക്കൊപ്പം അറസ്റ്റിലായ ജോസഫ് പിന്നീട് മാപ്പുസാക്ഷിയായി.
ടോണി മെറ്റാരു കൊലക്കേസില്‍ പ്രതിയായിരുന്നുവെന്നതുകൂടി പരിഗണിച്ചാണ് രണ്ടുലക്ഷം രൂപ പിഴയടക്കമുള്ള 40 വർഷത്തെ തടവ് ശിക്ഷ തുടര്‍ച്ചയായി അനുഭവിക്കണമെന്നും 20 വർഷം മോചനം പാടില്ലെന്നുമുള്ള വ്യവസ്ഥയോടെ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇതിനെതിരായ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സാധാരണ ഇത്തരം കേസുകളിൽ ജീവപര്യന്തം ഉത്തരവ് മാത്രമാണ് ഉണ്ടാകാറുള്ളത്. മുമ്പ് കൊലക്കേസ് പ്രതിയാണെന്നത് കണക്കിലെടുത്താവാം കടുത്ത ഉപാധികളോടെ തടവ് ശിക്ഷ വിധിച്ചത്. എങ്കിലും ഇതിന് സെഷൻസ് കോടതിക്ക് അധികാരമില്ല. തടവുശിക്ഷയിൽ നല്ലനടപ്പനുസരിച്ച് ഇളവനുവദിക്കാൻ സർക്കാറിന് അധികാരമുണ്ട്. അതിനാൽ, ഇല്ലാത്ത അധികാരം വിനിയോഗിച്ച് പുറപ്പെടുവിക്കുന്ന സെഷൻസ് കോടതി ഉത്തരവുകളെ ശരിവെക്കാനാവില്ലെന്ന് സുപ്രീംകോടതി, ഹൈകോടതി ഫുൾബെഞ്ച് നിരീക്ഷണങ്ങൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.