അപകടങ്ങളിൽ മരണമുണ്ടായാൽ ൈഡ്രവർമാർക്ക് ആജീവനാന്ത വിലക്ക്
text_fieldsകുറ്റിപ്പുറം: അപകടങ്ങളിൽ ജീവഹാനി വരുത്തുന്ന ൈഡ്രവർമാർക്ക് ആജീവനാന്ത വിലക്ക് വരുന്നു. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അപകട മരണനിരക്ക് വർധിച്ചതോടെയാണ് ജീവഹാനിയുണ്ടായാൽ ൈഡ്രവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിർദേശം നൽകിയത്.
നിലവിൽ ഒരുവർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന രീതിയാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടുമാസം അപകടങ്ങളിലും മരണനിരക്കിലും ഗണ്യമായ വർധനയുണ്ടായതോടെയാണ് മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
റോഡുകളിൽ മാരത്തൺ പരിശോധന നടത്താനും തീരുമാനിച്ചു. 2017ൽ മരണം കുറവായിരുന്നെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. കഴിഞ്ഞവർഷം നടന്ന 2313 അപകടങ്ങളിൽ 375 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 2649 പേർക്ക് പരിക്കേറ്റതിൽ 353 പേരുടെ നില ഗുരുതരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.