വിദേശവനിതയുടെ കൊലപാതകം സി.ബി.െഎ അന്വേഷിക്കണം
text_fieldsതിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെതുടർന്നാണ് തങ്ങളുടെ മക്കളെ പ്രതികളാക്കിയതെന്ന് അറസ്റ്റിലായ ഉമേഷിെൻറയും ഉദയകുമാറിെൻറയും മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതായും ഇവർ അറിയിച്ചു. മക്കളെ നുണപരിശോധനക്ക് വിധേയമാക്കാൻ പൊലീസ് തയാറായിട്ടില്ലെന്ന് ഉമേഷിെൻറ മാതാപിതാക്കളായ ഭുവനചന്ദ്രൻ, ചന്ദ്രിക, ഉദയകുമാറിെൻറ മാതാപിതാക്കളായ രാമചന്ദ്രൻ, സുലോചന എന്നിവർ പറഞ്ഞു.
കേസിൽ പൊലീസിനെ സഹായിക്കാനെന്ന പേരിൽ പിടിച്ചുകൊണ്ടുപോയി 11 ദിവസം കസ്റ്റഡിയിൽ വെച്ചാണ് മക്കളെ പ്രതികളാക്കിയത്. തലകീഴായി കെട്ടിത്തൂക്കിയും മർദിച്ചുമാണ് കുറ്റം സമ്മതിപ്പിച്ചത്. കുറ്റം സമ്മതിച്ചാൽ കേസ് നോക്കിക്കൊള്ളാമെന്നും രണ്ട് ലക്ഷം രൂപ തരാമെന്നും പൊലീസുകാർ പറഞ്ഞ കാര്യം മക്കൾ കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. - അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.