നിലച്ചുപോയ ശബ്ദവും വെളിച്ചവും; അഴിഞ്ഞുപോയ വർണപ്പന്തലുകൾ
text_fieldsകോഴിക്കോട്: ആഘോഷങ്ങളായിരുന്നു മനുഷ്യന് ഉണർവും പ്രതീക്ഷയും നൽകിയത്. കല്യാണം, സമ്മേളനം, സാംസ്കാരികോത്സവം, വാർഷികം തുടങ്ങി ആളുകൂടുന്ന പരിപാടികൾക്കെല്ലാം പകിട്ടാർന്ന വേദികളൊരുക്കിയവർ ഇന്ന് നഷ്ടങ്ങളുടെ വലിയ കണക്കുപുസ്തകത്തിന് മുന്നിലിരിക്കുകയാണ്. ചരിത്രത്തിൽ ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണവർക്ക്. നികത്താനാവാത്ത നഷ്ടമാണിവർ നേരിടുന്നത്.
ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ, കസേര-മേശ-പാത്രങ്ങൾ തുടങ്ങി വേദികൾ ഒരുക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി ജില്ലയിൽ 1300ൽ പരം സംരംഭകരുണ്ട്. വാടകക്കാർ എന്ന് ഒറ്റവാക്കിൽ വിളിക്കുന്ന ഇവർക്ക് കഴിഞ്ഞ ഒന്നരവർഷം ഉണ്ടായ നഷ്ടത്തിന് കണക്കില്ല. സാധനങ്ങൾ നശിച്ചാണ് സംരംഭകർക്ക് വലിയ നഷ്ടമുണ്ടായത്. ഓരോ സംരംഭകനും ആഴ്ചയിൽ അഞ്ചു ദിവസവും ശരാശരി പത്ത് പേർക്ക് നേരിട്ട് തൊഴിൽ നൽകി. കോവിഡ് നിയന്ത്രണങ്ങൾ ആദ്യം ബാധിച്ചത് ഈ മേഖലയെയാണ്.
ഇടക്കാലത്ത് ഇളവുകൾ വന്നപ്പോഴും ഇവരുടെ മേഖല കാര്യമായി ഉണർന്നില്ല. ജില്ലയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചു എന്നാണ് കണക്കെന്ന് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.പി. അഹമ്മദ് കോയ പറഞ്ഞു.
കോഴിക്കോട് നഗരത്തിൽ എറണാകുളം സ്വദേശിയായ യുവാവ് വലിയ ഇവൻറ് മാനേജ്മെൻറ് സംരംഭം തുടങ്ങി. കോവിഡിന് മുമ്പായിരുന്നു ഇത്. ഇവൻറ് മേഖലയിെല വലിയ കുതിപ്പിെൻറ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് സംരംഭം മുന്നോട്ടുപോയത്. പുതിയ ട്രെൻഡുകൾ അവതരിപ്പിക്കാൻ വലിയ നിക്ഷേപം നടത്തി. അതിനനുസരിച്ച് വരുമാനവും ലഭിച്ചു. കത്തിക്കയറിെക്കാണ്ടിരുന്ന ബിസിനസ് 2020 മാർച്ച് മുതൽ കൂപ്പുകുത്താൻ തുടങ്ങി.
അലങ്കാരവസ്തുക്കൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം 200 ടൺ ഇരുമ്പ് സാധനങ്ങൾ നഗരത്തിലെ ഓൾഡ് മാർക്കറ്റിൽ ആക്രി വിലയ്ക്ക് വിൽക്കേണ്ടി വന്നു. വിൽക്കാൻ പോലും പറ്റാത്ത സാധനങ്ങൾ അതിലേറെ വരും. ഇതൊരു ഉദാഹരണം മാത്രമാണ്.
ഗ്രാമങ്ങളിൽപോലും വാടകസംരംഭങ്ങൾ പുതിയ ട്രെൻഡുകൾക്കനുസരിച്ച് വലിയ നിക്ഷേപം നടത്തി മുന്നേറുകയായിരുന്നു. 'മീറ്റിങ് ഇൻഡസ്ട്രി' എന്ന വ്യവസായമേഖല പച്ചപിടിച്ചു വരുകയായിരുന്നു.
പുതിയ തലമുറ പുതുമോടികൾ അവതരിപ്പിച്ച് മുന്നേറി. അവർക്കിതിനകം ഉണ്ടായ നഷ്ടം അക്ഷരാർഥത്തിൽ നികത്താനാവാത്തത്. ബാങ്ക് ലോണുകളിൽ കരുപിടിപ്പിച്ച സംരംഭങ്ങൾ അവർക്ക് ബാക്കിവെച്ചത് താങ്ങാനാവാത്ത ബാധ്യത.
എല്ലാം ആക്രിയാവുന്നു-സി.പി. മമ്മുഹാജി
പൊട്ടിയ കസേരകളും പ്ലാസ്റ്റിക്കും ഓട്ടവീണ ചെമ്പുകളും വിറ്റ് പിടിച്ചുനിന്ന കഥയാണ് കേരള ഹയർഗുഡ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും ഫ്രൻഡ്സ് ഹയർ സർവിസ് ഉടമയുമായ സി.പി. മമ്മുഹാജി പറയുന്നത്.
മിക്ക സംരംഭകരുടെയും കഥയിതാണ്. തങ്ങളുടെ കീഴിലുള്ള തൊഴിലാളികൾക്ക് എന്തെങ്കിലുമൊക്കെ ചില്ലറ കിട്ടട്ടെ എന്ന് കരുതി ഗോഡൗണിലെ സാധനങ്ങൾ മാറ്റിയിടാനും മറ്റുമേൽപിക്കും. ഉപജീവനത്തിനുള്ള ചില്ലറ നൽകാനേ സാധിക്കൂ.
ഇങ്ങനെ നോക്കുേമ്പാഴാണ് ഗോഡൗണിൽ നശിക്കുന്ന സാധനങ്ങൾ മാറ്റിയിടുന്നത്. പന്തലിെൻറ തുണി, ടാർപോളിൻ എന്നിവയുൾപ്പെടെ മടക്കിവെച്ചതിനാൽ നശിക്കുകയാണ്. സർക്കാറിെൻറ ഭാഗത്തുനിന്ന് ഇതുവരെ തങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കോവിഡ് ആദ്യഘട്ടത്തിൽ നാടൊട്ടുക്കും 'േബ്രക് ദ ചെയിൻ' പദ്ധതിക്കായി ടാപ്പുകളും കൈ കഴുകൽ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സർക്കാർ എന്തു പറഞ്ഞാലും പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് ആൻഡ് സൗണ്ട്സും കട്ടായി -രാംദാസ്
ജില്ലയിൽ ആയിരത്തിൽപരം ലൈറ്റ് ആൻഡ് സൗണ്ട്സ് സംരംഭകരുണ്ടെന്ന് പ്രശസ്ത സംരംഭകരായ പുഷ്പ സൗണ്ട്സ് ഉടമ രാംദാസ് പറഞ്ഞു. ഒന്നേമുക്കാൽ ലക്ഷം രൂപ വരെ വിലയുള്ള ആംപ്ലിഫയറുകളാണ് നശിച്ചത്.
നാല് - അഞ്ച് ലക്ഷം രൂപ വിലയുള്ള മിക്സർ, മൈക്ക്, ബൾബുകൾ തുടങ്ങി കോടികളുടെ നിക്ഷേപമുള്ള മേഖലയാണിത്. വലിയ പരിപാടികൾക്കായി വില കൂടിയ ഇലക്ട്രോണിക് സാധനങ്ങൾ വേണം. ഒന്നര വർഷംകൊണ്ട് ഇവയിൽ നല്ലൊരു ശതമാനം ഉപയോഗയോഗ്യമല്ലാതായി.
വില കുറച്ചുകൊടുത്താൽ പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. 54 വർഷമായി ഈ മേഖലയിൽ ഇതുപോലൊരു കാലം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.