ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ല –മന്ത്രി ജി. സുധാകരന്
text_fieldsകാസർകോട്/ ആലപ്പുഴ: തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്. പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ഇ. ശ്രീധരനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം പാലം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
അതേസമയം ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി തെളിയിച്ചാല്‍ ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ മെട്രോ നയം വരുന്നതിന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാറിന് സംസ്ഥാനം കത്തയച്ചതാണ്. എന്നിട്ടും ഇ. ശ്രീധരന് ഉൾപ്പെടെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണ്. സര്‍ക്കാറിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാറിൽ സ്വാധീനമുണ്ടെന്ന് പറയുന്നവർക്ക് ആദ്യ പദ്ധതിക്ക് അനുമതി വാങ്ങിത്തരാൻ കഴിഞ്ഞില്ല. സൽപ്പേരുെവച്ച് സർക്കാറിനെതിരെ യുദ്ധം ചെയ്യാനാണ് ശ്രമം. ഞങ്ങൾ ഡി.എം.ആർ.സിയെ ഏറ്റുമുട്ടാൻ ക്ഷണിച്ചിട്ടില്ല. പദ്ധതിയിൽ ഡി.എം.ആർ.സി ഇല്ലെങ്കിൽ എന്താണ് പ്രശ്നം? ലോകത്തെല്ലാം മെട്രോ പണിയുന്നത് ഡി.എം.ആർ.സി അല്ല. കൊടുക്കാത്ത കരാർ ചോദിച്ചുവാങ്ങാൻ അവർക്ക് എന്താണ് അധികാരം. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്ന് പിന്മാറിയ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി. സുധാകരൻ നേരത്തേ രംഗത്തെത്തിയിരുന്നു. അതിന് പിന്നാെലയാണ് മന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.