ലൈറ്റ് മെട്രോ: ഉന്നതതല സമിതി റിപ്പോർട്ട് നൽകി
text_fieldsതിരുവനന്തപുരം: ഡി.എം.ആർ.സിയുടെ പിന്മാറ്റം സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കുപിന്നാ ലെ കോഴിക്കോട്ടും തിരുവനന്തപുരത്തും ൈലറ്റ് മെട്രോ സ്ഥാപിക്കുന്നതിനുള്ള നടപടി കളുമായി സർക്കാർ മുന്നോട്ട്. േനരേത്ത തയാറാക്കിയ വിശദപദ്ധതി രേഖ (ഡി.പി.ആർ) പരിശോ ധിച്ച് ഭേദഗതികൾ നിർദേശിക്കാൻ ധനകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നിയോഗിച്ച ഉന്നതതല സമിതി സർക്കാറിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇൗ റിപ്പോർട്ട് ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം ഡി.പി.ആർ കേന്ദ്രസർക്കാറിെൻറ അനുമതിക്കായി സമർപ്പിക്കും. ചെലവ് കുറച്ചും കേന്ദ്രത്തിെൻറ പുതിയ മെട്രോറെയിൽ നയത്തിന് അനുരൂപമായ രീതിയിലുമാണ് ഉന്നതതലസമിതി റിപ്പോർട്ട്.
സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള ലൈറ്റ് മെട്രോ നയഭേദഗതിയാണ് കേന്ദ്രം ഏർപ്പെടുത്തിയത്. കോച്ച്, സിഗ്നലിങ്, ടിക്കറ്റിങ് സംവിധാനം എന്നിവയിലേതെങ്കിലുമോ പദ്ധതിയുടെ ഒരുഭാഗമോ സ്വകാര്യ പങ്കാളിത്തത്തോടെ വേണം. ആദ്യഘട്ടത്തിൽ ഇൗ ഉപാധി അംഗീകരിക്കാൻ സംസ്ഥാനം വിസമ്മതിച്ചിരുന്നു. മൂന്നുവർഷം മുമ്പ് ലൈറ്റ് മെട്രോ പദ്ധതിക്കായി പ്രതീക്ഷിച്ചിരുന്ന ചെലവ് 6728 കോടി രൂപയായിരുന്നു. എന്നാൽ, ഇേപ്പാഴതിന് 7800 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. തിരുവനന്തപുരത്ത് മാത്രം 4500 കോടി വേണം. 150 കോടിക്ക് മാത്രമേ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നുള്ളൂ.
പുതുക്കിയ ഡി.പി.ആറുമായി സർക്കാർ മുന്നോട്ടുപോകുന്നുണ്ടെങ്കിലും നിർവഹണ ഏജൻസി ആരെന്നത് ഇനിയും വ്യക്തതമല്ല. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി െഫബ്രുവരിയിലാണ് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രീധരൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കോഴിക്കോെട്ടയും തിരുവനന്തപുരത്തെയും ഒാഫിസുകൾ അടച്ചുപൂട്ടി ഡി.എം.ആർ.സി പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.