ലൈറ്റ് മെട്രോ: സാമ്പത്തിക ബാധ്യത സംബന്ധിച്ച് കൂടുതൽ ആലോചന വേണം- തോമസ് െഎസക്
text_fieldsന്യൂഡൽഹി: സാമ്പത്തിക ബാധ്യത സംബന്ധിച്ച് ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ ആലോചന വേണമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വൻകിട പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. വന്‍കിട പദ്ധതികളും ഏറ്റെടുത്താലുണ്ടാകുന്ന ധനനഷ്ടം വര്‍ഷാവര്‍ഷം നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും. അതുകൊണ്ട് സാങ്കേതികമായ സാധ്യതകള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിെൻറ പരിശോധന അടക്കം നടന്നു കൊണ്ടിരിക്കുന്നതേയുള്ളു എന്നും തോമസ് െഎസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.