ക്വാറികളിലും ലോറികളിലും മിന്നൽ പരിശോധന; വൻ തട്ടിപ്പ് കണ്ടെത്തി
text_fieldsതിരുവനന്തപുരം: പാറ ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിലും ക്വാറികളിലും സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വമ്പൻ തട്ടിപ്പ് കെണ്ടത്തി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ അനുവാദമില്ലാതെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടും വൻതോതിൽ പാറ കടത്തുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരിങ്കൽ ക്വാറികളിൽനിന്നും ക്രഷറുകളിൽനിന്നും ടിപ്പർ ലോറികൾ ഉൾപ്പെടെ വാഹനങ്ങളിൽ പെർമിറ്റ് അളവിലും മൂന്നിരട്ടി ഭാരം വരെ അധികം കയറ്റുന്നതായി വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് 'ഓപറേഷൻ സ്റ്റോൺ വാള്' എന്ന പേരിൽ മിന്നൽപരിശോധന നടന്നത്. അധികമായി കയറ്റുന്ന ലോഡിന് റോയൽറ്റി ഇനത്തിൽ സർക്കാറിന് കിട്ടേണ്ട കോടികളാണ് ഇങ്ങനെ നഷ്ടമായിരുന്നത്.
വിജിലൻസ് ഉദ്യോഗസ്ഥർ 67 സ്ക്വാഡായി തിരിഞ്ഞ് 306 വാഹനങ്ങൾ പരിശോധിച്ചു. 133 വാഹനങ്ങളും പാസില്ലാതെയാണ് വന്നത്. 157 വാഹനങ്ങൾ അനുവദിച്ചതിനെക്കാൾ ഉയർന്ന അളവിൽ ലോഡ് കയറ്റിയതായും കണ്ടെത്തി. ഒട്ടുമിക്ക ക്വാറികളിലും പാസില്ലാത്തവർക്കും ഉൽപന്നങ്ങൾ നൽകുന്നതായും പാസുള്ളവർക്ക് അളവിൽ കൂടുതൽ നൽകുന്നതായും കണ്ടെത്തി.
വാഹനങ്ങളുടെ വശങ്ങളിൽ പലകയും മറ്റും താൽക്കാലികമായി ഘടിപ്പിച്ച് വലിപ്പക്കൂടുതലുള്ള ബോഡികളാക്കി മാറ്റിയാണ് അധിക സാധനം കയറ്റുന്നത്. അമിതഭാരം കയറ്റിയതിന് 11 ലക്ഷത്തോളം രൂപ വ്യാഴാഴ്ചമാത്രം മോട്ടോർ വാഹനവകുപ്പ് ഈടാക്കി. പ്രാഥമികമായി 27 ക്വാറികളിൽ ക്രമക്കേട് കണ്ടെത്തി. പല ക്വാറികളിലും പരിശോധന വൈകിയും തുടർന്നു. കോട്ടയത്ത് 14 ടോറസുകളും ആറ് ടിപ്പറുകളും പിടിച്ചു. ആലപ്പുഴയിൽ 13 ടോറസുകളും മൂന്ന് ടിപ്പറുകളും പിടികൂടി 1,03,000 രൂപ പിഴ ഈടാക്കി.
പിടിച്ചെടുത്ത വാഹനങ്ങളിൽ അമിതഭാരം കയറ്റിയവ മോട്ടോർ വാഹനവകുപ്പിനും പാസില്ലാതെ എത്തിയവ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും കൈമാറി. െഎ.ജി എച്ച്. വെങ്കിടേഷിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.പി ആർ.ഡി. അജിത് ഉൾപ്പെടെ ഉദ്യോഗസ്ഥർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.