കരുണയുള്ളവർ കൈകോർത്തു; ഭൂമിയായി, ഇനിയുമിവർക്കു വേണം കൈത്താങ്ങ്
text_fieldsകൊച്ചി: ആരോരുമില്ലാത്ത അമ്മയും മകളും ലൈഫ് പദ്ധതിയിലൂടെ വീട് സ്വന്തമാക്കാൻ പെടാപാട് പെടുന്നുവെന്ന 'മാധ്യമം' വാർത്ത തുണയായി.
ദുരിതക്കയങ്ങളിലൂടെ കടന്നുപോവുകയായിരുന്ന എറണാകുളം ഏലൂരിലെ സി.കെ. ലിജിമോൾക്കും മകൾ ഐശ്വര്യ ശ്രീക്കുട്ടിക്കും സ്വന്തം പേരിൽ സ്ഥലമായി. എന്നാൽ, ൈലഫ് ഭവനപദ്ധതി മൂലം വീടു കിട്ടാൻ ഭൂമി സംബന്ധിച്ച രേഖകൾ കൃത്യസമയത്ത് സമർപ്പിക്കാനാവാത്തതിനെ തുടർന്ന് വീടെന്ന സ്വപ്നം ഇനിയും അകലെയാണ്.
കഴിഞ്ഞ ജനുവരിയിലാണ് ഏലൂർ ഉദ്യോഗമണ്ഡലിൽ വാടകക്ക് താമസിക്കുകയായിരുന്ന ലിജിയുടെ ദുരിതം മാധ്യമം വാർത്തയാക്കിയത്. സ്വന്തമായി ഭൂമി വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനെ തുടർന്ന് ലൈഫ് അപേക്ഷ നിരസിക്കപ്പെടുമോയെന്ന ആശങ്കയിൽ കഴിയുകയായിരുന്നു ഇവർ.
വാർത്തക്ക് പിന്നാലെ സ്വദേശത്തും വിദേശത്തുമുള്ള നിരവധി സുമനസ്സുകൾ സഹായവുമായി എത്തി. ഒപ്പം, ഭൂരഹിത, ഭവനരഹിതർക്കായി ലൈഫ് പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിനായി സർക്കാർ നൽകിയ നാലര ലക്ഷം രൂപയും ഉൾപ്പെടുത്തിയപ്പോൾ ഭൂമി വാങ്ങാൻ തുകയായി.
തുടർന്ന് ഏലൂരിൽ മൂന്ന് സെൻറ് ലിജി തെൻറ പേരിൽ വാങ്ങുകയായിരുന്നു. ഇതിെൻറ നടപടിക്രമങ്ങൾ നടക്കുന്നതിനിടക്കാണ് ലൈഫ് പദ്ധതിയിൽ അന്തിമാനുമതി ലഭിക്കുന്നതിനായി സ്ഥലത്തിെൻറ കരമടച്ചതുൾെപ്പടെയുള്ള രേഖകൾ സമർപ്പിക്കാനുള്ള തീയതി അവസാനിച്ചത്.
ഇതോടെ ലൈഫിലെ വീടെന്ന സ്വപ്നം ഈ വർഷവും പൊലിഞ്ഞു. ഇപ്പോൾ അടച്ചുറപ്പുള്ളൊരു കുഞ്ഞു വീട് ഈ സ്ഥലത്ത് ഉണ്ടാക്കാൻ ആരെങ്കിലും സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഗർഭപാത്രം നീക്കം ചെയ്തതുമൂലം കാലങ്ങളായി നടുവേദന, കാലുവേദന, തുടങ്ങി അസുഖങ്ങളോട് മല്ലിട്ടുകൊണ്ടിരിക്കുകയുമാണ് ലിജി. ചാലക്കുടിയിലെ ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയാണിപ്പോൾ.
ലിജിയെ സഹായിക്കാൻ ബാങ്ക് ഓഫ് ഇന്ത്യയുെട ഉദ്യോഗമണ്ഡൽ ശാഖയിലെ 8568100110004307(Lijimol ck) എന്ന അക്കൗണ്ട് നമ്പറിൽ പണമയക്കാം. ഐ.എഫ്.എസ്.സി-BKID0008568. ഫോൺ-9947023770.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.