ആക്രമിക്കപ്പെട്ട നടി മകളെപ്പോലെ; സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക -ഇന്ദ്രൻസ്
text_fieldsആക്രമിക്കപ്പെട്ട നടിയെ ചെറുപ്പം തൊട്ടേ അറിയാമെന്നും മകളെ പോലെയാണെന്നും നടൻ ഇന്ദ്രൻസ്. സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുകയെന്നും ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഞെട്ടലുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.
ഡബ്ല്യൂ.സി.സി (വുമൺ ഇൻ സിനിമ കളക്ടീവ്) എന്ന സംഘടന ഇല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിനു കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു. ഡബ്ല്യു.സി.സി എന്നൊരു സംഘടന ഇല്ലായിരുന്നു എങ്കിൽ പോലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമായിരുന്നു. ഇതിനേക്കാൾ കൂടുതൽ ആളുകളുടെ പിന്തുണ കിട്ടുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്'- അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനക്ക് ചെറുക്കാനാകും? സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. സ്ത്രീ എന്നും പുരുഷനെക്കാള്‍ മുകളിലാണെന്നും അത് തിരിച്ചറിയാത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂ.സി.സിയുടെ പ്രവർത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയുംസംസാരിച്ചിട്ടില്ല. ഈ സംഭവത്തോടുകൂടി സിനിമാമേഖലയിൽ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാം പ്രശ്നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല കുറച്ചധികം പേര്‍ പിന്തുണയുമായി രംഗത്തെത്തിയേനെ -ഇന്ദ്രൻസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.