വാഹനങ്ങളെ ആധാറുമായി ബന്ധിപ്പിക്കൽ നടപടി അട്ടിമറിച്ച് ഇടനിലക്കാർ
text_fieldsകൊച്ചി: വാഹനരേഖകൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കൽ പരിഷ്കാരം മോട്ടോർവാഹന വകുപ്പ് നടപ്പാക്കിയതിന് പിന്നാലെ ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിക്കുന്നു. ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയുകയാണ് ആധാർ ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ വാഹനരേഖകളില്‍ ആധാർ രേഖകളിലുള്ള മൊബൈല്‍ നമ്പർ മാത്രമേ ഉള്‍പ്പെടുത്താൻ കഴിയൂ. വാഹനങ്ങളുടെ അവകാശ കൈമാറ്റത്തിനുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈല്‍നമ്പറിലേക്കാണ് വരുന്നത്. ഏതെങ്കിലും മൊബൈൽ നമ്പര്‍ ഉപയോഗപ്പെടുത്തി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം മുമ്പുണ്ടായിരുന്നത് ദുരുപയോഗം ചെയ്ത് ഉടമ അറിയാതെ അവകാശ കൈമാറ്റം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ഈ നടപടിക്രമമാണ് മോട്ടോർവാഹനവകുപ്പ് ഓഫിസുകളിൽ അട്ടിമറിക്കപ്പെടുന്നത്.
വാഹനത്തിന്റെ രജിസ്ട്രേഷന് രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍ നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നത് മറയാക്കുകയാണ് ഇപ്പോഴും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇടനിലക്കാർ. ഉടമസ്ഥാവകാശ കൈമാറ്റം ഉൾെപ്പടെ അപേക്ഷകളില്‍ ഒറ്റത്തവണ പാസ്വേഡ് ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കാം. മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് മൂന്ന് കോളങ്ങൾ പുതിയതായി വാഹന്‍ സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടമയുടെആധാർ നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ രേഖപ്പെടുത്താനാണിത്.
വാഹന്‍ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയെങ്കിലും ഓഫിസ് നടപടികളില്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നില്ല. സംവിധാനം കര്‍ശനമാക്കും മുമ്പ് കൈവശമുള്ള വാഹനങ്ങളുടെ രേഖകളില്‍ മൊബൈല്ന മ്പര്‍ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇടനിലക്കാരും യൂസ്ഡ് കാര്‍ കച്ചവടക്കാരും. വാഹനത്തിന്റെ ഉടമസ്ഥാവകാശം യഥാർഥ ഉടമയറിയാതെ കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാർ രേഖകളിലുള്ള മൊബൈല്‍നമ്പർ മാത്രമേ ഉള്‍പ്പെടുത്തൂവെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.