മദ്യനികുതി വർധിപ്പിക്കാത്തതിന് പിന്നിൽ വിലവർധനക്കുള്ള നീക്കം
text_fieldsതിരുവനന്തപുരം: ബജറ്റില്‍ മദ്യത്തിെൻറ നികുതി വര്‍ധിപ്പിക്കാത്തതിന് പിന്നിൽ മദ്യ വില വർധിപ്പിക്കാനുള്ള നീക്കം. നാളുകളായി മദ്യത്തിെൻറ വില വർധിപ്പിക്കണമെന്ന ആവശ് യം മദ്യക്കമ്പനികൾ ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ പച്ചക്കൊടി കാണിച്ചിരുന്നില്ല. മദ്യത്തിന് നികുതി വർധിപ്പിച്ചശേഷം വീണ്ടും ബ്രാൻഡുകളുടെ വിലകൂടി വർധിപ്പിച്ചാൽ അ ത് വൻവില വർധനക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് കരുതലോടെയുള്ള സർക്കാർ നീക്കമെന്നും ചൂണ്ടിക്കാട്ടെപ്പടുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം നികുതി ഇൗടാക്കിവരുന്നത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ്. നിലവിൽ 212 ശതമാനമാണ് നികുതി. ഇനിയും നികുതി വർധിപ്പിച്ചാൽ അത് ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നുള്ള വിലയിരുത്തലുമുണ്ട്.
മദ്യവിപണനത്തെ പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ് സർക്കാർ നയമെന്ന് സൂചന നൽകുന്നതാണ് സർക്കാർ ബജറ്റും. വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉൽപാദിപ്പിക്കുന്നതിന് പ്രോത്സാഹനമെന്നനിലയില്‍ പദ്ധതിക്ക് പ്രത്യേക തുകയാണ് ബജറ്റിൽ നീക്കിെവച്ചിട്ടുള്ളത്. മാർച്ചിൽ പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ പല കാതലായ മാറ്റങ്ങളുമുണ്ടാകുമെന്ന് സൂചന നൽകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങളും.
വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് മൂന്നുകോടിയും വാഴക്കുളത്തും തൃശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍നിന്ന് വൈനുണ്ടാക്കാൻ സജ്ജീകരണം ഒരുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍നിന്നും മറ്റു കാര്‍ഷിക ഉൽപന്നങ്ങളില്നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.