തിരുവോണനാളിൽ കുടിച്ചത് 43 കോടിയുടെ മദ്യം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണനാളിലും റെക്കോഡ് മദ്യവിൽപന. ബിവറേജസ് കോർപറേഷെൻറ ഒൗട്ട്ലെറ്റുകളിലൂടെയും വെയർഹൗസിലൂടെയും മാത്രം വിറ്റത് 43.12 കോടിയുടെ മദ്യം. കഴിഞ്ഞവർഷം തിരുവോണനാളിൽ 38.86 കോടിയുടെ മദ്യവിൽപന നടന്നിടത്താണ് ബെവ്കോയുടെ വരുമാനവർധന. സംസ്ഥാനത്ത് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ മൂന്നുവരെ മൊത്തം 484.22 കോടിയുടെ മദ്യവിൽപനയാണ് നടന്നത്. ഇതേ കാലയളവിൽ കഴിഞ്ഞവർഷം വിറ്റത് 450 കോടിയുടെ മദ്യവും. 34.22 കോടിയുടെ അധിക നേട്ടമുണ്ടാക്കി.
ഉത്രാടദിനത്തിൽ മാത്രം വിറ്റത് 71.4 കോടിയുടെ മദ്യം. കഴിഞ്ഞ വർഷമിത് 51.51 കോടിയായിരുന്നു. ഉത്രാടനാളിൽ തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്- 29 കോടി. കഴിഞ്ഞ ആഗസ്റ്റിൽ സംസ്ഥാനത്ത് 1023.95 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇത്തവണയിത് 1126.66 േകാടിയായി ഉയർന്നു. കഴിഞ്ഞവർഷം ഓണക്കാലത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളും ബിയർ ആൻഡ് വൈൻ പാർലറുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യനയം വന്നതോടെ കൂടുതൽ ബാറുകൾ തുറന്നു. മദ്യശാലകളുടെ എണ്ണം കൂടിയതിനാൽ ഓണക്കാലം തുടങ്ങിയതു മുതൽ മദ്യവിൽപനയിൽ കുതിപ്പാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.