മദ്യത്തിെൻറ പേരിൽ ഓൺലൈൻ തട്ടിപ്പ്
text_fieldsതൃശൂർ: സംസ്ഥാനത്ത് മദ്യലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ വീടുകളിൽ രഹസ്യമായി മദ്യം എത്തിച്ചുനൽകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി പൊലീസ്.
സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച്, മദ്യം ഓർഡർ ചെയ്യാൻ ആളുകളെ പ്രലോഭിപ്പിക്കും. വിളിക്കുമ്പോൾ മധുരതരമായ സംഭാഷണത്തിലൂടെ ഉപഭോക്താവിനെ ഇവർ വലയിലാക്കും. തുടർന്ന്, ഉപഭോക്താവിനെ വിശ്വസിപ്പിച്ച് മദ്യത്തിെൻറ വില ഓൺലൈൻ ബാങ്കിങ്ങിലൂടെ അടയ്ക്കാൻ ആവശ്യപ്പെടും. പണമടച്ചു കഴിഞ്ഞാൽ മദ്യം നൽകാതെ ചതിക്കുന്നതാണ് ഒരു രീതി.
ഉപഭോക്താവിെൻറ ഫോണിലേക്ക് തട്ടിപ്പുകാർ ക്യൂ.ആർ കോഡ് അയച്ചുനൽകും. ഈ കോഡ് സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താവിെൻറ അക്കൗണ്ടിലെ തുകയും നഷ്ടപ്പെടും. തൃശൂർ സിറ്റി പൊലീസിെൻറ സമൂഹ മാധ്യമ വിഭാഗമാണ് ഇത്തരം തട്ടിപ്പുസംഘങ്ങളെക്കുറിച്ച് കണ്ടെത്തിയത്. എന്നാൽ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാധാരണക്കാരും മദ്യ ഉപയോഗം അത്യാവശ്യമായവരും ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന അംഗീകരിച്ചിട്ടില്ലെന്നും കമീഷണർ ആർ. ആദിത്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.