വിമാനത്താവളത്തിലെ വിദേശമദ്യ നികുതി വെട്ടിപ്പ്:കേസ് ഒതുക്കാനുള്ള നീക്കം തടയാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി
text_fieldsകൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പാസ്പോർട്ടിലെ വിവരങ്ങൾ ചോർത്തി 18 കോടിയുടെ മദ്യത്തട്ടിപ്പ് നടത്തിയ കേസ് ചെറിയ പിഴയടച്ച് അട്ടിമറിക്കാനു ള്ള നീക്കം തടയാൻ കേന്ദ്രസർക്കാറും കസ്റ്റംസും ശ്രമം തുടങ്ങി. നികുതി തട്ടിപ്പ് കേസ് 25 ലക്ഷം രൂപക്ക് ഒത്തുതീർക്കാൻ ചെന്നൈയിലെ സെറ്റിൽമെൻറ് കമീഷൻ മുമ്പാകെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ (പ്രൈവറ്റ്) ലിമിറ്റഡ് അപേക്ഷ നൽകിയിരുന്നു. ഈ നീക്കം ശക്തമായതോടെയാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സെറ്റിൽമെൻറ് പാടില്ലെന്ന വാദമുയർത്തി കോടതി മുഖേനതന്നെ പ്രതിരോധിക്കാനാണ് കേന്ദ്രസർക്കാറിെൻറ ശ്രമം. ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തി സംഘടിപ്പിക്കുന്ന വിദേശമദ്യം കൂടിയ വിലക്ക് വിറ്റ് പ്ലസ് മാക്സ് ലാഭമുണ്ടാക്കിയെന്ന് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം കണ്ടെത്തിയിരുന്നു. 2017 മുതൽ 18 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്നടന്നതായാണ് കണ്ടെത്തിയത്.
24 ലക്ഷം രൂപയും പലിശയും അടക്കാൻ തയാറാണെന്നും നികുതി തട്ടിപ്പ് കേസ് തീർപ്പാക്കണമെന്നുമുള്ള ആവശ്യമാണ് പ്ലസ് മാക്സ് ഉന്നയിച്ചത്. കക്ഷികൾ നികുതി വെട്ടിപ്പ് ഏറ്റുപറഞ്ഞാൽ പിഴ ഒടുക്കി തീർപ്പാക്കലാണ് കസ്റ്റംസ് ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ട കമീഷെൻറ ദൗത്യം. എന്നാൽ, തെളിവെടുപ്പ് നടത്തി കസ്റ്റംസിെൻറ കൂടി അനുവാദത്തോടെ മാത്രമേ ഇത് സാധ്യമാവൂ. പ്ലസ് മാക്സിെൻറ അപേക്ഷ പരിഗണിക്കരുതെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും തെളിവെടുപ്പ് നടത്താനാണ് കമീഷൻ തീരുമാനിച്ചത്. ജനുവരി 27ന് ചെെന്നെയിൽ തെളിവെടുപ്പ് നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, കുടുതൽ സമയം അനുവദിക്കണമെന്നും തെളിവെടുപ്പ് മാറ്റിവെക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെറ്റിൽമെൻറ് കമീഷൻ പ്ലസ് മാക്സിെൻറ അപേക്ഷ അടിയന്തരമായി പരിഗണിക്കുന്നതിന് തടയിടാൻ കോടതിയെ സമീപിക്കുകയെന്നതാണ് അടുത്ത നീക്കം.
ക്രമക്കേടിനെത്തുടർന്ന് തിരുവനന്തപുരത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള അനുമതി കസ്റ്റംസ് പിൻവലിച്ചതും ഷോപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവും ഹൈകോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരായ കേന്ദ്രസർക്കാറിെൻറ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. ഷോപ്പ് നടത്തിപ്പിന് നൽകിയ അപേക്ഷ തള്ളിയതിനെതിരെ പ്ലസ് മാക്സ് നൽകിയ മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവ കോടതിയുടെ പരിഗണനയിലിരിക്കെ സെറ്റിൽമെൻറ് കമീഷനെ സമീപിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാെണന്നാണ് കസ്റ്റംസും കേന്ദ്രസർക്കാറും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കാളപ്പെട്ടിയിൽ ഇറക്കുമതിചെയ്ത വിദേശമദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരിൽ രണ്ടുപേർ തിരുവനന്തപുരം വിദേശമദ്യ ക്രമക്കേട് കേസിൽ ബന്ധമുണ്ടായിരുന്ന പ്ലസ് മാക്സ് ജീവനക്കാരാണെന്ന കാര്യവും കോടതിയിൽ ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.