മദ്യവിൽപന നിരോധനം: നഗരസഭകളെ ഒഴിവാക്കുന്നതിനെതിരെ സുധീരൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: പാതയോരത്തെ മദ്യവിൽപനനിരോധനത്തിൽ ചണ്ഡിഗഢ് നഗരപരിധിയിൽ നൽകിയ ഇളവ് കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സുപ്രീംകോടതിയെ സമീപിച്ചു. ഇൗ വർഷം ജൂലൈ 11ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇതിനായി വ്യക്തത വരുത്തണമെന്ന് ഹരജിയിൽ സുധീരൻ ആവശ്യപ്പെട്ടു. ജൂലൈ 11ന് കേസ് പരിഗണിച്ചപ്പോൾ ആരും മദ്യവിൽപന നിരോധനത്തിൽനിന്ന് മുനിസിപ്പാലിറ്റി പരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഹരജി വ്യക്തമാക്കി.
അതിനാൽ അത്തരമൊരു ഇളവ് ചണ്ഡിഗഢ് അല്ലാത്ത മറ്റു നഗരസഭകൾക്ക് നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വ്യത്യസ്ത ന്യായങ്ങൾ നിരത്തി പാതയോരത്തെ മദ്യവിൽപന നിരോധനവിധിയിൽ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളൊക്കെ ജൂലൈ 11ന് സുപ്രീംകോടതി തള്ളിയിരുന്നു. എന്നിട്ടും അന്ന് പുറപ്പെടുവിച്ച വിധിയിൽ 2016 ഡിസംബർ 15ലെ സുപ്രീംകോടതി നിരോധനം മുനിസിപ്പൽപരിധിയിലെ ലൈസൻസുള്ള സ്ഥാപനങ്ങളെ മദ്യനിരോധനത്തിൽനിന്ന് തടയുന്നില്ല എന്ന് വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, സുപ്രീംകോടതിവിധിയിലെ ഇൗ ഖണ്ഡിക കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി സുധീരൻ ചൂണ്ടിക്കാട്ടി. ഇതാകെട്ട നേരേത്ത പുറപ്പെടുവിച്ച വിധിയുടെ ഫലം ഇല്ലാതാക്കുന്നതാണ്. അതിനാൽ മദ്യവിൽപന നിരോധനത്തിൽനിന്ന് മുനിസിപ്പൽപരിധിയിലെ സ്ഥാപനങ്ങൾ ഒഴിവാക്കിയ ജൂലൈ 11ലെ ഉത്തരവ് ചണ്ഡിഗഢ് നഗരസഭക്ക് വേണ്ടി മാത്രമുള്ളതാണെന്നും രാജ്യത്തിെൻറ മറ്റുഭാഗങ്ങൾക്ക് ബാധകമല്ലെന്നും വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹരജിയിൽ ബോധിപ്പിച്ചു. ചണ്ഡിഗഢ് നഗരസഭയുടെ കാര്യത്തിൽ മാത്രം പുറപ്പെടുവിച്ച വിധി മറ്റു നഗരസഭകൾക്ക് ബാധകമാക്കേണ്ടതല്ലെന്ന് സുപ്രീംകോടതിവിധി ഉദ്ധരിച്ച് സുധീരൻ ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.