പാതയോര മദ്യനിരോധനം: രാഷ്ട്രപതിയുടെ റഫറൻസിന് നീക്കം
text_fieldsന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലകൾ നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. മദ്യശാല നിരോധനം സാമ്പത്തിക രംഗത്തെയും വിനോദ സഞ്ചാര മേഖലകളെയും പ്രത്യാഘാതത്തിലാക്കിയെന്ന പേരിലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം മുന്നിട്ടിറങ്ങുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നത്തി.
സുപ്രീംകോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രീംകോടതിയുടെ 'റഫറന്‍സിന്' വിടാന്‍ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ 143 അനുച്ഛദം പ്രകാരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലാണ് കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാനാവുക. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സുപ്രീംകോടതി മറുപടി നല്‍കണം.
കോടതി ഉത്തരവിനെതിരെ സംസ്ഥാനങ്ങളും ബാറുകളും ഹോട്ടലുകളും സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ കേന്ദ്രം പിന്തുണക്കാനും സാധ്യതയുണ്ട്. രാഷ്ട്രപതി സുപ്രീംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവൽകരിച്ച് വിഷയം വീണ്ടും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.