സർക്കാറിെൻറ മദ്യനയം വാഗ്ദാന ലംഘനം -–മുസ്ലിം നേതാക്കൾ
text_fields
കോഴിക്കോട്: മദ്യം വ്യാപകമാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ നയം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ലംഘനവും അധാർമികവുമാണെന്ന് കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗം അഭിപ്രായപ്പെട്ടു. മദ്യശാലകൾക്ക് അനുമതി ലഭിക്കാൻ ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചത് യുവതലമുറയോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. പൂട്ടിയ ബാറുകളും ബിവറേജസ് ഔട്ട്െലറ്റുകളും തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കിയത് ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
വിമാനത്താവളങ്ങളുടെ ആഭ്യന്തര ടെർമിനൽ മുതൽ പള്ളിക്കൂടങ്ങളുടെ പരിസരത്തുവരെ പുതിയ മദ്യശാലകൾ തുറക്കാൻ അവസരമൊരുക്കിയവരുടെ മദ്യവർജന നയം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. ആരാധനാലയങ്ങൾക്ക് സമീപം മദ്യശാല തുറക്കാനുള്ള അനുമതി അംഗീകരിക്കാനാവുന്നതല്ല. വിശ്വാസി സമൂഹവുമായി ഏറ്റുമുട്ടാൻ മദ്യലോബിക്ക് നിയമപരമായ ആനുകൂല്യം നൽകുന്നത് പ്രത്യക്ഷ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. മദ്യനയത്തിനെതിരായി യോജിക്കാവുന്ന എല്ലാ സംഘടനകളുമായും വിഭാഗങ്ങളുമായും യോജിച്ചു പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. റോഹിങ്ക്യൻ ജനതയെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കുന്ന മനുഷ്യത്വരഹിതമായ നടപടിയെയും യോഗം അപലപിച്ചു. മനുഷ്യാവകാശ ലംഘനത്തിന് എതിരായി കോഴിക്കോട്ട് ബഹുജനസമ്മേളനം ചേരാനും യോഗം തീരുമാനിച്ചു.
ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ടി.പി. അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ. മോയിൻകുട്ടി മാസ്റ്റർ, ഡോ. അബ്ദുൽ മജീദ് സ്വലാഹി, കുഞ്ഞിമുഹമ്മദ് പറപ്പൂർ, സി.പി. സലീം, അബുൽ ഖൈർ മൗലവി, കെ.എ. സമദ് മൗലവി, കെ. സദഖത്തുല്ല മൗലവി, എൻജിനീയർ പി. മമ്മദ് കോയ, സി.ടി. സക്കീർ ഹുസൈൻ, പി.എച്ച്. മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.