മദ്യപിക്കാൻ ആഗ്രഹിക്കുന്നവരെ തടഞ്ഞാൽ വിഷമദ്യമൊഴുകും-ജി.സുധാകരൻ
text_fieldsതിരുവനന്തപുരം: ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്ന് മന്ത്രി സുധാകരന്‍. സുപ്രീംകോടതി വിധി സര്‍ക്കാരിനെതിരല്ല. ബാറുടമകള്‍ക്കാണ് ഗുണം ചെയ്തത്. കേരളത്തില്‍ ദേശീയപാതയൊന്നുമില്ലെന്നാണ് കുറച്ചുപേര്‍ പറയുന്നത്. സുപ്രീംകോടതി വിധി തിരുത്തട്ടെ, അതോടെ എല്ലാ പ്രശ്‌നവും തീരുമെന്നും തിരുവനന്തപുരത്ത് ഒരു പൊതുചടങ്ങില്‍ സംസാരിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു.
മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല. മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും. ജനത്തിന് ഭരണഘടനാപരമായ അവകാശം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യപാനം മഹാപാപമാണെന്ന് പറയുന്നവര്‍ കുടിയന്മാരുമായി സല്ലപിക്കുന്നവരാണ്. കുടിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. മദ്യപിക്കുന്ന പാർട്ടി സഖാക്കൾക്കെതിരെ നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.എം. മദ്യപാനത്തിനെതിരെ വിമുക്തി എന്ന പേരിലുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.