ഡോക്ടറുടെ ശിപാർശയിൽ മദ്യം; ഉത്തരവായി
text_fieldsതിരുവനന്തപുരം: ഡോക്ടർമാരുെടയും മദ്യവിരുദ്ധ സംഘടനകളുെടയും എതിർപ്പ് തള്ളി മദ്യപർക്ക് മദ്യം കൊടുക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ബാറുകളും മദ്യശാലകളും പൂട്ടിയ സാഹചര്യത്തിൽ സ്ഥിരം മദ്യപാനികളായ ചിലർക്ക് പ്രശ്നങ്ങളുണ്ടാകുകയും ചിലർ ആത്മഹത്യ ചെയ്തെന്നുമുള്ള വിലയിരുത്തലിലാണ് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന നിലപാട് സർക്കാർ കൈക്കൊണ്ടത്. എന്നാൽ കുറിപ്പടി നൽകില്ലെന്നും അതിെൻറ പേരിൽ എന്ത് നടപടി വന്നാലും നേരിടുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. നടപടി എടുത്താൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും അവർ വ്യക്തമാക്കി. െഎ.എം.എയും സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചാൽ മദ്യം ലഭ്യമാക്കുമെന്നാണ് സർക്കാർ ഉത്തരവ്. ഡോക്ടർ നൽകുന്ന രേഖക്കൊപ്പം തിരിച്ചറിയൽ രേഖകൾ നൽകണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകില്ല. മദ്യവിതരണത്തിനായി ബിവറേജസ് േകാർപറേഷൻ ഷോപ്പുകൾ തുറക്കില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ നിർേദശങ്ങൾ ചുവടെ:
* ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങളുള്ളവർ ഇ.എസ്.ഐ അടക്കമുള്ള പി.എച്ച്.സി, എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി-സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനക്ക് വിധേയരാകണം.
* പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ നിശ്ചിത അളവിൽ മദ്യം നൽകാം
* ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്-സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം
* ഈ രേഖയോടൊപ്പം ആധാർ, ഇലക്‌ഷൻ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം
* ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്
* പാസിെൻറ വിവരം ബിവറേജസ് കോർപറേഷൻ എം.ഡിയെ അറിയിക്കണം
* മദ്യം നൽകുന്നതിന് ബിവറേജസ് കോർപറേഷൻ എം.ഡി നടപടി സ്വീകരിക്കണം. ഇതിനായി ഒൗട്ട്ലെറ്റുകൾ തുറക്കരുത്
*പാസ് അടിസ്ഥാനപ്പെടുത്തി വിതരണം ചെയ്യുന്ന മദ്യത്തിെൻറ അളവ് നിത്യേന എക്സൈസ് വകുപ്പിനെ അറിയിക്കണം
* വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് എക്സൈസ് ഐ.ടി സെൽ പരിശോധിച്ച് ഉറപ്പുവരുത്തണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.