സംസ്ഥാനത്ത് മദ്യവില കൂട്ടാൻ തീരുമാനം; വിൽപന ഓൺലൈനായി
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യ വില കുട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വിദേശ നിർമിത മദ്യത്തിന് 35 ശതമാനം വരെ പ്രത്യേക സെസ് ഏർപെടുത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക ഓർഡിനൻസ് പുപ്പെടുവിക്കും. മദ്യത്തോടൊപ്പം ബിയറിനും വിലവർധനവുണ്ടാകും. ബിയറിെൻറയും വൈനിെൻറയും നികുതിയിൽ 10 ശതമാനമാണ് വർധന.
വെർച്വൽ ക്യൂ സംവിധാനം വഴി മദ്യം ഓൺലൈനായി വിൽപന നടത്താനും തീരുമാനമായി. ഇതിനായി പ്രത്യേക മൊബൈൽ ആപ് തയാറാക്കി. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ സാധ്യതയുണ്ട്. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കും. ലോക്ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് നിലവിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്.
ഓൺലൈൻ മദ്യവിൽപനക്കായി തയാറാക്കിയ ആപ് ഇൻസ്റ്റാൾ ചെയ്ത് നടപടിക്രമങ്ങൾ പുർത്തിയാക്കി ബുക്ക് ചെയ്താൽ പ്രത്യേക സമയം അനുവദിച്ചാണ് വിതരണം. പണം ഓൺലൈനായി അടച്ചാൽ ലഭിക്കുന്ന ബാർകോഡ് ബിവറേജ് ഔട്ട്ലെറ്റുകളിൽ നൽകിയാണ് മദ്യം സ്വീകരിക്കേണ്ടത്. മണിക്കൂറിൽ പ്രത്യേക നമ്പർ അടിസ്ഥാനത്തിലാകും ടോക്കൺ അനുവദിക്കുക. എന്ന് മുതൽ മദ്യവിൽപന തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായില്ല.
ബവ്കോ ഔട്ട്ലെറ്റ്, കൺസ്യൂമർഫെഡ് എന്നിവയോടൊപ്പം ബാറുകളുടെ കൗണ്ടർ വഴിയും മദ്യം വിൽപന നടത്താൻ കഴിയുമോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇതിനായി നിയമഭേദഗതി നടത്തുന്നത് വരെ പരിഗണിക്കുന്നു. സംസ്ഥാനത്തെ സാഹചര്യം മാറിയതിനാൽ കോവിഡിനെ തുരത്താനായി അതീവ ജാഗ്രതയോടെ തന്നെ മുന്നോട്ട് നീങ്ങാനാണ് മന്ത്രിസഭ തീരുമാനം. അതേസമയം കള്ളുഷാപ്പുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് പാഴ്സലായാണ് കള്ള് ലഭിച്ചത്. തുറന്ന് ഒരുമണിക്കൂറിനകം മിക്ക സ്ഥലത്തും കള്ള് തീർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.