Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ വ്യാഴാഴ്ച...

സംസ്ഥാനത്ത്​ വ്യാഴാഴ്ച മുതൽ മദ്യ വിൽപന പുനരാരംഭിക്കും

text_fields
bookmark_border
bevco
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ​ മദ്യവിൽപന പുനരാരംഭിക്കുന്നു. ബെവ്​ ക്യു ആപ്പ്​ ഒഴിവാക്കിക്കൊണ്ട്​ ബീവറേജസ്​ ഔട്ട്​ലറ്റുകളിൽ നിന്നും നാളെ മുതൽ നേരിട്ട്​ മദ്യം നൽകാനാണ്​ തീരുമാനം. രാവിലെ 9 മണി മുതൽ മദ്യം ലഭ്യമായിത്തുടങ്ങും. സാമൂഹിക അകലം പാലിച്ച്​ വിൽപന നടത്തണമെന്നാണ്​ നിർദേശം.

ബെവ്​ ക്യൂ ആപ്പ്​ സജ്ജമാകാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വരുമെന്ന് ബുധനാഴ്ച രാവിലേയും ഉച്ചക്കുമായി നടത്തിയ ചർച്ചയിൽ​ ഫെയർകോഡ്​ അധികൃതർ ബെവ്​കോയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ്​ ആപ്​ ഒഴിവാക്കിക്കൊണ്ട് ഔട്ട്​ലറ്റുകളിൽ നിന്ന്​ നേരിട്ട്​ മദ്യ വിൽപന നടത്താൻ തീരുമാനമായത്​.

ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും മദ്യ വിൽപന. ബാറുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്​​. ബാറുകൾ തുറക്കുകയാണെങ്കിൽ തന്നെ ഇരുന്ന്​ മദ്യപിക്കാൻ അനുമതിയുണ്ടാവില്ല. ബെവ്​കോ ഔട്ട്​ലറ്റുകളിൽ നിന്ന്​ ലഭിക്കുന്ന സമാന വിലയിൽ ബാറുകളിൽ നിന്ന്​ മദ്യം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bevco outletliquor sales
News Summary - Liquor sales in the state will resume from Thursday
Next Story