ടോക്കൺ മറയായി; മദ്യക്കച്ചവടം ‘പൊടിപൂരം’
text_fieldsതിരുവനന്തപുരം: ഒാൺലൈൻ േടാക്കൺ സമ്പ്രദായം മറയാക്കി മദ്യക്കച്ചവടം തകർക്കുന്നു. മദ്യത്തിെൻറ ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കാതെ ആയിരത്തിലധികം മദ്യശാലകളിലൂടെ തോന്നും വിധം മദ്യം വിൽക്കുന്നു. ഒാൺലൈൻ ടോക്കൺ സംവിധാനം നിലവിലുണ്ടെങ്കിലും അതിെൻറ ക്യൂ ആർ കോഡ് സ്കാനിങ് നടക്കുന്നില്ല. ആ സാഹചര്യത്തിൽ നിയന്ത്രണങ്ങെളാന്നുമില്ലാതെയാണ് മദ്യക്കച്ചവടം.
ബാറുകളിൽ ലഭിച്ച ആപ്പുകൾ പ്രവർത്തനസജ്ജമാകാത്തതിനാൽ അവർക്ക് യഥേഷ്ടം മദ്യം വിൽക്കാനുള്ള അവസരം ലഭിച്ചു. ശനിയാഴ്ചയും മിക്ക ബാറിലും ടോക്കണില്ലാതെ എത്തിയവർക്ക് യഥേഷ്ടം മദ്യം കിട്ടി. ‘ബെവ് ക്യൂ’ ആപ്പിലൂടെ ബുക്കിങ് നടത്തുന്നതിലെ പ്രശ്നമായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്നതെങ്കിൽ മൂന്നാം ദിവസം കൂടുതൽ പേർക്ക് ടോക്കൺ ലഭിച്ചു.
എന്നാൽ, ടോക്കണുമായി എത്തുന്നവർ ബുക്ക് ചെയ്തവർ തന്നെയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം മദ്യശാലകളിലുണ്ടായിരുന്നില്ല. അതിനാൽ ടോക്കണുണ്ടെന്ന് മൊബൈൽ ഫോൺ കാണിച്ച് എത്തിയവർക്കെല്ലാം മദ്യം ലഭിച്ചു. ഇത് ബാറുകൾക്കാണ് ഏറെ ഗുണമായത്. ഒരു ടോക്കണിെൻറ അടിസ്ഥാനത്തിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കുമെന്നാണ് ബെവ്കോ അറിയിച്ചത്. എന്നാൽ, ശനിയാഴ്ച ബെവ്കോ ഒൗട്ട്ലെറ്റുകളിലും ബാറുകളിലും ആവശ്യാനുസരണം മദ്യം വിറ്റു.
അടുത്ത രണ്ടു ദിവസം ഡ്രൈഡേ ആയതിനാൽ മദ്യം വാങ്ങാൻ ടോക്കണില്ലാതെപോലും നിരവധി പേരെത്തി. ഇത്തരക്കാർക്കും മദ്യം ലഭിച്ചു. ഒരിക്കൽ ടോക്കൺ എടുക്കുന്ന ആളിന് നാല് ദിവസത്തിനുശേഷമേ പിന്നീട് മദ്യം വാങ്ങാനാകൂ. എന്നാൽ, പലരും പല നമ്പറുകളിൽനിന്ന് രജിസ്റ്റർ ചെയ്ത് ഇ-ടോക്കൺ നേടുകയും ചെയ്തു.
പേരും പിൻകോഡും നൽകിയാൽ മാത്രമാണ് ടോക്കൺ ലഭിക്കുക. എന്നാൽ, ഇത് നൽകും മുമ്പ് ചിലർക്ക് ടോക്കൺ ലഭിച്ചത്രെ. ഇത്തരത്തിൽ മദ്യം വാങ്ങി മറിച്ചുവിൽക്കുന്ന പ്രവർത്തനങ്ങളും ഉണ്ടായി.
ആപ്പിെൻറ പൊല്ലാപ്പ് മാറുന്നില്ല
തിരുവനന്തപുരം: ബെവ്ക്യു ആപ്പിലെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെവന്നതോടെ ക്യൂ ആര് കോഡ് പരിശോധനക്ക് ബദൽ സംവിധാനം ഏര്‍പ്പെടുത്തിയായിരുന്നു മൂന്നാം ദിനം മദ്യവിൽപന. എന്നാൽ, ഇത് ബിവറേജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളിൽ മാത്രമായിരുന്നു. ബാറുകൾ തോന്നുംപടി മദ്യം വിറ്റു. ആദ്യ രണ്ടു ദിവസത്തെ പോരായ്മകൾക്കൊടുവിൽ ശനിയാഴ്ച കൂടുതൽ പേർക്ക് ടോക്കൺ ലഭിച്ചു. ക്യൂ ആർ കോഡ് പരിശോധിക്കാൻ സാധിക്കാത്തതായിരുന്നു ഇന്നലത്തെ മുഖ്യ പ്രശ്നം. ഇതുകാരണം ബുക്ക് ചെയ്തവരുടെ പട്ടിക മദ്യശാലകള്‍ക്ക് നല്കി ഇത് ഒത്തുനോക്കുന്ന ക്രമീകരണവുമൊരുക്കി.
മദ്യം ബുക്ക്് ചെയ്തവരുടെ പട്ടിക ബിവറേജസ് ആസ്ഥാനത്തുനിന്ന് മദ്യശാലകള്‍ക്ക് അയച്ചുനല്‍കി ഇത് ഒത്തുനോക്കുകയായിരുന്നു. പട്ടിക പരിശോധിച്ച് മദ്യം ബുക്ക് ചെയ്തയാളാണോ വാങ്ങാനെത്തിയതെന്ന് ഉറപ്പുവരുത്തും. മദ്യശാലകള്‍ക്ക് ക്യൂ ആര് കോഡ് വേരിഫിക്കേഷനുള്ള സ്കാനര്‍ ആപ് ഇതുവരെയും നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ രീതി. എന്നാൽ, മിക്ക ബാറുകൾക്കും ഇൗ പട്ടിക ലഭിച്ചില്ല. ഇത് നിയമം ലംഘിച്ചുള്ള മദ്യവിൽപനക്ക് വേഗം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.