വില്ലേജ് ഓഫിസിൽ മദ്യസേവ ; റവന്യൂ ഉദ്യോഗസ്ഥർ അറസ്റ്റിൽ - വിഡിയോ
text_fieldsചെങ്ങന്നൂർ (ആലപ്പുഴ): വില്ലേജ് ഓഫിസിൽ രാത്രികാല മദ്യസേവയിൽ ഏർപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനൂർ-പുലിയൂർ റോഡിൽ കുരട്ടിക്കാട്ടിൽ പ്രവർത്തിക്കുന്ന മാന്നാർ വില്ലേജ് ഓഫിസ് കെട്ടിടത്തിൽനിന്നാണ് മദ്യലഹരിയിൽ 200 മില്ലി ചാരായവുമായി ജീവനക്കാർ പിടിയിലായത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപാനത്തിലായിരുന്ന കുരട്ടിശേരി വില്ലജിലെ സ്പെഷൽ ഓഫിസർ ജയകുമാർ (39), മാന്നാർ വില്ലേജ് അസിസ്റ്റൻറ് അജയകുമാർ (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുസ്ഥലത്ത് മദ്യപിച്ചതിനും ചാരായം കൈവശം സൂക്ഷിച്ചതിനും അബ്കാരി നിയമപ്രകാരം കേസെടുത്തതായി സി.ഐ സുരേഷ്കുമാർ പറഞ്ഞു. വില്ലേജ് ഓഫിസിലെ വെളിച്ചവും അനക്കവുംകേട്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ പിടിയിലായത്.
സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂർ തഹസിൽദാർ സംഭവമായി ബന്ധപ്പെട്ട് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും തുടർനടപടി ഉണ്ടാകുമെന്നും ചെങ്ങന്നൂർ ആർ.ഡി.ഒ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.