ഒടുവിൽ എല്ലാ മദ്യശാലകളും പൂട്ടി; ഓൺലൈൻ വിതരണ സാധ്യത പരിഗണനയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപറേഷൻ (ബെവ്കോ), കൺസ്യൂമർഫെഡ് മദ്യ വിപണന ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചു. രാ ജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാേയ ാഗത്തിേൻറതാണ് തീരുമാനം.
ബുധനാഴ്ച രാവിലെ തന്നെ ഒൗട്ട്ലെറ്റുകൾ തുറക്കേണ്ടതില്ലെന്ന് ബെവ്കോ ജീവനക്കാർക്ക് എം.ഡി സ്പർജൻ കുമാർ നേരിട്ട് നിർദേശം നൽകിയിരുന്നു. കള്ളുഷാപ്പുകൾ തുറക്കില്ലെന്ന് കള്ളുഷാപ്പ് ലൈസൻസി അസോസിയേഷനും തീരുമാനിച്ചു. അതേസമയം വ്യാജമദ്യമൊഴുകാതിരിക്കാൻ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം ആവശ്യം ഉയർന്നെങ്കിലും മദ്യവിപണനശാലകൾ അടച്ചിടാൻ ആദ്യം സർക്കാർ തയ്യാറായിരുന്നില്ല. അടച്ചിട്ട ബാറുകളുടെ കൗണ്ടറുകൾ തുറക്കാനുള്ള നീക്കങ്ങളും ഇതിനിടെ ആരംഭിച്ചിരുന്നു. എന്നാൽ അതെല്ലാം വേണ്ടെന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ബെവ്കോ, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കാസർകോട്ടും വടകരയിലും ഉൾെപ്പടെ പലയിടത്തും പൊലീസിന് ലാത്തി വീശേണ്ടിയും വന്നിരുന്നു. എന്നാൽ, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവറേജസ് കോർപറേഷെൻറ 265ഉം കൺസ്യൂമർഫെഡിെൻറ 36ഉം ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും അടച്ചിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.