Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യം തള്ളൽ:...

മാലിന്യം തള്ളൽ: കൊച്ചിയിൽ 11 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

text_fields
bookmark_border
മാലിന്യം തള്ളൽ: കൊച്ചിയിൽ 11 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
cancel

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ ഞായറാഴ്ച11 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, ഏലൂർ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ ക്രൈം, കണ്ണമാലി, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിലും ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ചമ്പക്കര-പേട്ട റോഡിൽ ടി.എൻ -74 ബി ബി -5418 നമ്പർ വാഹനത്തിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുകിയതിന് കന്യാകുമാരി സ്വദേശി നവനീത് കൃഷ്ണ (32), കുണ്ടന്നൂർ വികാസ് നഗറിന് സമീപം ശുചിമുറി മാലിന്യം കെ.എൽ- 40-ഡി-7740 നമ്പർ വാഹനത്തിൽ കൊണ്ട് വന്ന് തള്ളിയതിന് വാഹനത്തിന്റെ ഡ്രൈവർ എന്നിവരെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പുത്തൻകുരിശ് ചാലിക്കര കള്ള് ഷാപ്പിന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ബീഹാർ സ്വദശി നരൈൻ സാഹ്നി(40)യെ പ്രതിയാക്കി അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ -52-സി -7412 നമ്പർ മഹീന്ദ്ര നിസ്സാൻെറ ഡ്രൈവറായി ചുമതല വഹിച്ച് കണ്ടൈനർ റോഡ് ആനവാതിൽ ജംഗ്ഷനിൽ മാലിന്യം തള്ളിയതിന് ഫോർട്ട് കൊച്ചി ചുള്ളിക്കൽ ചേറ്റുപറമ്പിൽ വീട്ടിൽ സി. എ റെനീഷി(39)നെ പ്രതിയാക്കി ഏലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദേശാഭിമാനില്‍ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ തട്ടുകടയിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ പാലക്കാട് കോട്ടക്കാട് 1/435 വീട്ടിൽ എം. അജിത്തി(24)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പള്ളിമുക്ക് ആർ മാധവൻ നായർ റോഡിൽ കേരള വാട്ടർ അതോറിറ്റി ഓഫീസിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് എറണാകുളം ആർ. മാധവൻ നായർ റോഡിൽ സുരഞ്ജനയിൽ എം.പി തിമ്മപ്പ(74)യെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ. എൽ -18-ജി -3863 നമ്പർ വാഹനത്തിന്റെ ഡ്രൈവറായി ചുമതല വഹിച്ച് വാതുരുത്തി കൊങ്കൺ റോഡിൽ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കൊച്ചി ബാവൂട്ടി കോളനി കറുപ്പൻ വീട്ടിൽ അജാസ് അനസ് (22), രാമേശ്വരം എൽ.സി ഗേറ്റ് പൊതുശ്മശാനത്തിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി ചിറപ്പുറം ഇരവേലി വീട്ടിൽ ജാസിം എം. നവാസ് (26) എന്നിവരെ റെഡിയാക്കി ഹാർബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സൗത്ത് ചെല്ലാനം ബസ്റ്റോപ്പിന് സമീപം കടൽ തീരത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെല്ലാനം കടപ്പുറത്ത് വീട്ടിൽ കെ.സി ബിജുവി(41)നെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെന്ററിന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആലുവ കോളനിപ്പടി അഞ്ചലപുരം വീട്ടിൽ സഫീർ അഹമ്മദി(26)നെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ചെയ്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പോലീസ് പരിധിയിൽ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Littering
News Summary - Littering: 11 more cases registered in Kochi
Next Story