കൊച്ചിയിൽ മാലിന്യം തള്ളൽ: ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
text_fieldsകൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ വ്യാഴാഴ്ച്ച ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ചേരാനല്ലൂർ, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഉദയംപേരൂർ, ഇൻഫോപാർക് സ്റ്റേഷനുകളിലും, റൂറൽ പോലീസ് പരിധിയിലെ കൂത്താട്ടുകുളം സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടപ്പിള്ളി കുന്നുംപുറം റെയിൽവേ മേൽപ്പാലത്തിനു താഴെ മാലിന്യം തള്ളിയതിന് നോർത്ത് തൃക്കാക്കര പീച്ചിങ്ങപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹബാസി(27)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാലിയം റോഡിൽ ബൈ ആൻഡ് സേവ് സൂപ്പർമാർക്കറ്റിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതിനു ഉടമയെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലിയം റോഡിൽ ബൈ ആൻഡ് സേവ് സൂപ്പർമാർക്കറ്റിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല
പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചത് കളമശ്ശേരി കളമ്പാട്ടു വീട്ടിൽ കെ.എസ്.അഫ്സലി (27)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നടക്കാവ് മറിയം സ്റ്റോർസ് കടയുടെ മുന്നിൽ മാലിന്യം തള്ളിയതിന് ഉദയംപേരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
കാക്കനാട് ഇടച്ചിറയിൽ പൊതുവിടത്ത് മാലിന്യം നിക്ഷേപിച്ചതിന് കോഴിക്കോട് മുക്കം വട്ടപ്പാറ വീട്ടിൽ വി. പി. മുഹാജിർ (33), ഇൻഫോപാർക്ക് എക്സ്പ്രസ്സ് വേക്ക് സമീപം യുനൈറ്റഡ് സ്പോർട്സ് സെന്ററിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതിന് അറക്കപ്പടി കുടിക്കൽ വീട്ടിൽ കെ.ജെ ഡിവിൻ (25), ഓൾഡ് ചിറ്റേതുക്കര റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് ഇടപ്പള്ളി പേരേപറമ്പിൽ പി.എഫ് സുധീർ (40) എന്നിവരെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
റൂറൽ പൊലീസ് പരിധിയിൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.