മാലിന്യം തള്ളൽ: കൊച്ചിയിൽ ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
text_fieldsകൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് ജില്ലയിൽ തിങ്കളാഴ്ച ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ചേരാനല്ലൂർ, കളമശ്ശേരി, എറണാകുളം ടൗൺ നോർത്ത്, പാലാരിവട്ടം, പനങ്ങാട് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ കുറുപ്പുംപടി, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇടപ്പള്ളി മേൽപാലത്തിന് സമീപം എൻ.എച്ച് റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് ചേരാനല്ലൂർ സൗത്ത് ചിറ്റൂർ ഷൈൻ മാത്യു(42)വിനെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരമാര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭാഗ്യലക്ഷ്മി ലക്കി സെന്ററിലെ മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ കോയമ്പത്തൂർ സ്വദേശി എൽ. മണി(54)യെ പ്രതിയാക്കി എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കെ.എൽ-07-സി.എഫ്-6304 നമ്പർ കാറിൽ മാലിന്യം കൊണ്ടുവന്ന് എൻ.എ.ഡി - എച്ച്.എം.റ്റി റോഡിൽ കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവ നൊച്ചിമ കൂട്ടുങ്ങൽ വീട്ടിൽ കെ.എ സ്കോട്ടി(43)യെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാലാരിവട്ടം സ്റ്റേഡിയത്തിനു സമീപം ബൂസ്റ്റ് കുലുക്കി 24 എന്ന കടയിലെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചതിന് കടയിലെ ജീവനക്കാരനെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കെ.എൽ-32-എച്ച്-4029 നമ്പർ ടാറ്റാ എയ്സ് വാഹനത്തിന്റെ ഡ്രൈവറായി ചുമതല വഹിച്ച് മാടവന ജംഗ്ഷൻ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചതിന് പൂച്ചാക്കൽ വടുതല വളയൻമുറി വീട്ടിൽ വി.എം ഹരിഷി(42) നെ പ്രതിയാക്കി പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റൂറൽ പൊലീസ് പരിധിയിലെ കുറുപ്പുംപടി, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.