പിണറായി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി എൽ.ജെ.ഡി, സിൽവർ ലൈൻ, വിഴിഞ്ഞം പദ്ധതികളിൽ വിമർശനം
text_fieldsതിരുവനന്തപുരം: പിണറായി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി എൽ.ജെ.ഡി രംഗത്ത്. നിയമസഭ നടക്കുന്ന വേളയിൽ ഘടക കക്ഷിയായ എൽ.ജെ.ഡി നടത്തിയ വിമർശനം ഇടതുമുന്നണിക്ക് തലവേദനയാവുകയാണ്. തൃശൂരിൽ നടന്ന പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് സർക്കാറിനെതിരായ വിമർശനമുള്ളത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും അകന്ന് പോകുന്നതായി സംശയിക്കുന്നുവെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. വെറും മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണ് സി.പി.ഐയെന്നാണ് പരിഹാസം. കേരള കോൺഗ്രസ് എം, ബാലകൃഷ്ണപിള്ള, സ്‌കറിയ വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസുകളും എൻ.സി.പിയും, കോൺഗ്രസ് എസും ഐ.എൻ.എല്ലും ഇടതുപക്ഷ ചേരിക്ക് രാഷ്ട്രീയ സംഭാവന നൽകുന്ന പാർട്ടികളല്ലെന്നും പ്രമേയത്തിൽ പറയുന്നു.
അറബിക്കടൽ അദാനിക്ക് പണയം വച്ച് ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടുകയാണ്. ഉപഗ്രഹ സർവേ പോലുള്ള ശാസ്ത്രീയ സംവിധാനം ലഭ്യമായിട്ടും പാവപ്പെട്ടവന്റെ പറമ്പിൽ കുറ്റിയടിക്കുന്ന നയങ്ങൾ തിരുത്തണം. സോഷ്യലിസ്റ്റ് ആശയമുള്ള പാർട്ടികൾ യു.ഡി.എഫിലുണ്ട്. അവരെ ഇടതു ചേരിയിലെത്തിക്കാൻ ശ്രമങ്ങൾ വേണം. ഇതിനായി മുന്നിട്ടിറങ്ങാൻ എൽ.ജെ.ഡിക്ക് കഴിയുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ ചെറുക്കാൻ സംസ്ഥാനത്തെ എല്ലാ സോഷ്യലിസ്റ്റ് പാർട്ടികളുടെയും ഏകീകരണം അത്യന്ത്യാപേക്ഷിതമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ജില്ല സെക്രട്ടറി വിൻസെന്റ് പുത്തൂർ അവതരിപ്പിച്ച പ്രമേയത്തെ സംസ്ഥാന കൗൺസിലംഗം കെ.സി. വർഗീസ് പിന്താങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.