എൽ.ജെ.ഡി നിർണായക യോഗങ്ങൾ ഇന്ന്; നീക്കം ശക്തമാക്കി വിമതർ
text_fieldsതിരുവനന്തപുരം: ആഭ്യന്തര കലഹം മൂർച്ഛിച്ച എൽ.ജെ.ഡിയിൽ ഇന്ന് നിർണായക യോഗങ്ങൾ. ശ്രേയാംസ് വിഭാഗത്തിെൻറ യോഗം രാവിലെ കോഴിക്കോടും ഇതിനുശേഷം വിമതരുടെ യോഗം ആലപ്പുഴയിലും ചേരും. അതേസമയം, തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന അവകാശവാദവുമായി ഷേക് പി.ഹാരിസ് വിഭാഗം വെള്ളിയാഴ്ച എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകി.
നവംബർ 17 ലെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരം എം.വി. ശ്രേയാംസ്കുമാറിന് പ്രസിഡൻറ് സ്ഥാനം ഒഴിയാൻ നൽകിയ കാലാവധി ശനിയാഴ്ച അവസാനിക്കുമെന്ന് കത്തിൽ പറയുന്നു. ഇന്ന് ചേരുന്ന ശ്രേയാംസ് വിഭാഗത്തിെൻറ യോഗത്തിൽ തങ്ങളെ പുറത്താക്കിയാൽ തങ്ങളും യോഗം ചേർന്ന് അച്ചടക്ക നടപടി പ്രഖ്യാപിക്കും. അണികൾ ഭൂരിപക്ഷവും ഒപ്പമുള്ളതിനാൽ എൽ.ജെ.ഡി ഒൗദ്യോഗിക പക്ഷമായി തങ്ങളെ അംഗീകരിക്കണമെന്നും ഷേക് പി. ഹാരിസ് വിഭാഗം എ. വിജയരാഘവനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് സി.പി.എം, സി.പി.െഎ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരെയും ഇവർ കണ്ടു. വിട്ടുവീഴ്ച ചെയ്ത് യോജിച്ച് പോകാൻ ശ്രമിക്കണമെന്ന നിർദേശമാണ് കോടിയേരിയും വിജയരാഘവനും നൽകിയത്. ഭിന്നിച്ച് നിൽക്കുന്നത് മുന്നണിക്ക് പ്രശ്നം സൃഷ്ടിക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.