എൽ.ജെ.ഡി വിമതർ ഉറച്ചുതന്നെ;അനുരഞ്ജനത്തിന് ഔദ്യോഗികപക്ഷം
text_fieldsകോഴിക്കോട്: കാരണംകാണിക്കൽ േനാട്ടീസിന് മറുപടി നൽകാതെ, മുന്നോട്ടുെവച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കാൻ എൽ.ജെ.ഡിയിലെ വിമതപക്ഷം. അതേസമയം, അനുരഞ്ജനനീക്കവുമായി ഔദ്യോഗിക വിഭാഗത്തിലെ ചില നേതാക്കൾ വിമതരെ സമീപിച്ചു. ഇതോടെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്, ജനറൽ സെക്രട്ടറി അങ്കത്തിൽ അജയകുമാർ, ൈവസ് പ്രസിഡൻറ് വി. സുരേന്ദ്രൻപിള്ള, സെക്രട്ടറി രാേജഷ് പ്രേം, ജില്ല പ്രസിഡൻറുമാരായ എൻ.എം. നായർ (തിരുവനന്തപുരം), നസീർ പുനക്കൽ (ആലപ്പുഴ), സബാഹ് പുൽപ്റ്റ (മലപ്പുറം), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് പോത്തൻ, ഷംസാദ് റഹീം എന്നിവർക്കാണ് കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗം കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. അഖിലേന്ത്യ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ എന്നിവരുടെ ആശിർവാദത്തോടെയാണ് ഒരുവിഭാഗം നേതാക്കൾ നവംബർ 17ന് തിരുവനന്തപുരത്ത് സമാന്തര സംസ്ഥാന കൗൺസിൽ വിളിച്ചുകൂട്ടി തങ്ങളാണ് പാർട്ടിയെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ, ഈ ഇരുനേതാക്കളും പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറിനൊപ്പം നിൽക്കുകയും വിമതർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെയാണ് ഭാരവാഹികളടക്കം 34 പേർ വിമത യോഗത്തിൽ പങ്കെടുത്തിട്ടും ഒമ്പതുപേർക്കുമാത്രം നോട്ടീസ് നൽകിയത്.
ഒത്താശനൽകിയ നേതാക്കൾ മറുപക്ഷത്തായതോെട വിമതരും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന അഭിപ്രായത്തിലാണ്. നേതാക്കളുടെ ചുമതലകളിൽ മാറ്റംവരുത്തിയും പുതിയ എട്ടുപേരെ സംസ്ഥാന കമ്മിറ്റിയിലെടുത്തും മൂന്നുപേരെ ഭാരവാഹിയാക്കിയും ജൂലൈ 15ന് പ്രസിഡൻറിറക്കിയ സർക്കുലർ പിൻവലിച്ചാൽ പ്രശ്നം തീരുമെന്നാണ് ഇവരുടെ നിലപാട്.
ഈ സർക്കുലർ പ്രകാരം മുൻ മന്ത്രികൂടിയായ വി. സുരേന്ദ്രൻ പിള്ളക്ക് ഏറാമല പഞ്ചായത്തിലെ ബാലജനതയുടെ ചുമതല മാത്രമാണുള്ളതെന്നും ഓഫിസ് ചുമതല ഷെയ്ഖ് പി. ഹാരിസിൽനിന്ന് എടുത്തുമാറ്റിയെന്നുമാണ് ആക്ഷേപം.
അതേസമയം, മന്ത്രിസ്ഥാനം നൽകാത്തതിനുപിന്നാലെ ബോർഡ്, കോർപറേഷൻ പദവികളിലും പാർട്ടിക്ക് കടുത്ത അവഗണനയുണ്ടായതായി വിമർശനമുണ്ട്. പൂട്ടിക്കിടക്കുന്ന ബാലരാമപുരം കോഒാപറേറ്റിവ് സ്പിന്നിങ് മിൽ, ജീവനക്കാരുടെ ശമ്പളം മുടങ്ങിയ അഗ്രീൻ കോ എന്നിവയുടെ ചെയർമാൻ പദവിയും കണ്ണൂർ ചൈന ക്ലേ, ആലപ്പുഴയിലെ കയർ ബോർഡിെൻറ അനുബന്ധ സ്ഥാപനം, നെയ്യാറ്റിൻകരയിലെ കേരള ഓട്ടോമൊബൈൽസ് എന്നിവയുടെതടക്കം ആറ് ഡയറക്ടർ ബോർഡ് അംഗത്വവുമാണ് പാർട്ടിക്ക് ലഭിച്ചത്.
തങ്ങേളക്കാൾ ചെറുകക്ഷികൾക്കുപോലും മതിയായ പരിഗണന ലഭിച്ചപ്പോഴാണ് പാർട്ടിക്ക് അവഗണനയെന്നാണ് വിമർശനം. പാർട്ടി എം.എൽ.എയെപോലും കൂട്ടാതെ കോടിയേരി ബാലകൃഷ്ണനുമായി ഒറ്റക്ക് ചർച്ചനടത്തി പ്രസിഡൻറ് ഇതംഗീകരിച്ചത് ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭ ടിക്കറ്റിെൻറ കാര്യത്തിൽ മുടക്കമുണ്ടാവാതിരിക്കാനാണെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.