എൽ.ഡി.എഫിൽ എൽ.ജെ.ഡി പ്രതിഷേധം
text_fieldsതിരുവനന്തപുരം: തങ്ങൾ ആവശ്യപ്പെട്ട ഏഴ് സീറ്റുകൾ ആദ്യം നാലിലേക്കും പിന്നീട്, മൂന്നാക്കിയതിലും പ്രതിഷേധിച്ച് തങ്ങളുടെ രണ്ടു പ്രതിനിധികളെ എൽ.ഡി.എഫ് യോഗത്തിൽ പെങ്കടുപ്പിക്കാതെ എൽ.ജെ.ഡി.
അതേസമയം ജനതാദൾ (എസ്), എൻ.സി.പി, െഎ.എൻ.എൽ കക്ഷികളുടെ സീറ്റുകളുടെ കാര്യത്തിൽ കൂടി എൽ.ഡി.എഫിൽ ധാരണയായി. എൽ.ജെ.ഡിക്കുവേണ്ടി സാധാരണ എം.വി. ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരീസുമാണ് എൽ.ഡി.എഫിൽ പെങ്കടുക്കുന്നത്. എന്നാൽ, ഇവർ മാറി നിന്ന് പകരം ഡോ. വർഗീസ് ജോർജാണ് പെങ്കടുത്തത്.
തിരു-കൊച്ചി ഭാഗത്ത് എൽ.ജെ.ഡിക്ക് ഒരു സീറ്റ് കൂടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നേതൃത്വം അതിനോട് പ്രതികരിച്ചില്ല. വടകര, കൽപറ്റ, കൂത്തുപറമ്പ സീറ്റുകളിലാണ് ധാരണ. എന്നാൽ, കൽപറ്റ സീറ്റ് മകൾക്കുവേണ്ടി സിപി.എമ്മിൽനിന്ന് നേടിയ എം.വി. ശ്രേയാംസ്കുമാർ കായംകുളം അല്ലെങ്കിൽ അരൂർ സീറ്റുകൾക്ക് താൽപര്യം കാട്ടിയില്ലെന്ന ആക്ഷേപം എൽ.ജെ.ഡിയിൽ ശക്തമാണ്. ശനിയാഴ്ച ചേർന്ന സംസ്ഥാന ഭാരവാഹി, ജില്ല പ്രസിഡൻറുമാരുടെ യോഗത്തിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരീസ് അടക്കം വിട്ടുനിന്നത് എൽ.ജെ.ഡിക്ക് തലവേദനയാണ്. ജെ.ഡി (എസ്) ന് കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകൾ നൽകാനാണ് ധാരണയായത്. അങ്കമാലിയിൽ ജോസ് തെറ്റയിൽ, കോവളത്ത് നീലലോഹിത ദാസൻ, തിരുവല്ലയിൽ മാത്യു ടി. തോമസ്, ചിറ്റൂർ കെ. കൃഷ്ണൻ കുട്ടിയെയുമാണ് സ്ഥാനാർഥിയായി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര നേതൃത്വത്തിെൻറ അനുമതിക്കുശേഷം എൽ.ഡി.എഫിന് നൽകും. എൻ.സി.പിക്ക് കുട്ടനാട്, കോട്ടയ്ക്കൽ, എലത്തൂർ സീറ്റുകൾ നൽകാനാണ് ധാരണ. സ്ഥാനാർഥികളെ അന്തിമമായി തീരുമാനിച്ച ശേഷം പ്രഖ്യാപിക്കാനാണ് തീരുമാനം.
െഎ.എൻ.എല്ലിന് വള്ളിക്കുന്ന്, കാസർകോട്, കോഴിക്കോട് സൗത്ത് സീറ്റുകളിലും ധാരണയായി. ഇതിൽ വള്ളിക്കുന്നിൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. അബ്ദുൽ വഹാബും കോഴിക്കോട് സൗത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹമ്മദ് തേവർകോവിലുമാണ് മത്സരിക്കുക. കാസർകോട് സീറ്റിലെ സ്ഥാനാർഥിയെ ജില്ല നേതൃത്വം നിർദേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.