കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് ഇന്നുമുതൽ ഓടിത്തുടങ്ങും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് കീഴിൽ കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് തിങ്കളാഴ്ച മുതൽ ഒാടിത്തുടങ്ങും. പൊതു ഗതാഗത രംഗത്തെ ഇന്ധന െചലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് സി.എൻ.ജി ബസ് നിരത്തിലിറക്കുന്നത്.
തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവിസ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഉച്ചക്ക് 12നുള്ള ആദ്യ സർവിസ് മന്ത്രി ആൻറണി രാജു ഫ്ലാഗ്ഓഫ് ചെയ്യും. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ ഡീസൽ ബസുകൾ എൽ.എൻ.ജിയിലേക്കും സി.എൻ.ജിയിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള 400 പഴയ ഡീസൽ ബസുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് ഇതിനോടകം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ.ജി ബസുകൾ മൂന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകിയിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ഈ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യത പഠനം കൂടി നടത്തും. എ.സി ബസുകളാണ് നിരത്തിലെത്തുന്നത്. ബസുകളുടെ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച മുതലാകും ഇത് പൂർണാർഥത്തിൽ പ്രാബല്യത്തിലാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.