ലോഡ് ഷെഡിങ് വേണം, അണക്കെട്ടുകളിലുള്ളത് രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വേനൽ ചൂടിൽ സംസ്ഥാനം വെന്തുരുകുമ്പോൾ വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സർക്കാറിനെ സമീപിച്ചു. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണിപ്പോൾ. തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11.31 കോടി യൂനിറ്റാണ്. അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ബാക്കിയുള്ളതെന്നും നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ കൈവിട്ടുപോകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
5648 മെഗാവാട്ടാണ് ഏറ്റവും പീക്ക് സമയത്തെ വൈദ്യതി ഉപയോഗം. ലോഡ് താങ്ങാനാവാതെ ട്രാൻസ്ഫോർമറുകൾ തകരാറിലാവുന്നു. 700 ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലാണെന്നും അതുകൊണ്ടാണ് പലയിടത്തും അപ്രഖ്യാപിത ലോഡ്ഷെഡിങ് നടപ്പാക്കേണ്ടി വരുന്നതെന്നും കെ.എസ്.ഇ.ബി പറയുന്നത്.
എന്നാൽ, കെ.എസ്.ഇ.ബിയുടെ ആവശ്യത്തിൽ വൈദ്യുതി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടിയന്തര സാഹചര്യത്തിൽ നാളെ ഉന്നതതല യോഗം ചേരാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.