ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇൗവർഷം പവർകട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി. പ്രതിപക്ഷ സമവായത്തിലൂടെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് നയമെന്നും നിയമസഭയെ അറിയിച്ചു.
അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉണ്ടെന്ന പ്രചാരണം തെറ്റാണ്. വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ ദീർഘ-ഹ്രസ്വകാല കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ചെലവ് കുറവായതിനാൽ ജലവൈദ്യുതി പദ്ധതികൾ കൂടുതൽ നടപ്പാക്കും. പള്ളിവാസൽ, ചെങ്കുളം വൈദ്യുതി പദ്ധതികൾ പുനരാരംഭിക്കും. സൗരോർജ ഉൽപാദനത്തിൽ കൂടുതൽ ഉൗന്നൽ നൽകും. വൈദ്യുതിബോർഡ് കടത്തിലായതിനാൽ സൗരോർജ പദ്ധതിക്ക് സബ്സിഡി നൽകാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യമേഖലയിൽ ഒമ്പത് വൈദ്യുതി പദ്ധതികൾ സംസ്ഥാനത്തുണ്ട്. 20 ചെറുകിട ജലവൈദ്യുതി പദ്ധതികൾക്ക് കൂടി ഡിസംബറിൽ അനുമതി നൽകിയിട്ടുണ്ട്. തൃശൂർ കോർപറേഷന് 25 മെഗാവാട്ട് ശേഷി പ്രതീക്ഷിക്കുന്ന ചെറുകിട പദ്ധതി അനുവദിച്ചിട്ടുണ്ട്. സ്വകാര്യ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാനുള്ള ആദ്യ അവകാശം കെ.എസ്.ഇ.ബിക്കാണ്. ഇതിനുള്ള താരിഫും വ്യവസ്ഥകളും സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ തീരുമാനപ്രകാരമായിരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.