ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാനായി പ്രത്യേക വാട്ട്സ്ആപ്പ് നമ്പറുമായി പൊലീസ്
text_fieldsതിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലോൺ ആപ്പിന് പിന്നിലെ ഒരു സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സമാനമായ പ്രശ്നത്തിന്റെ പേരിൽ മറ്റൊരാൾ കൂടി ജീവനൊടുക്കി. ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലീസിന് ലഭിക്കുകയാണിപ്പോൾ. മോർഫ് ചെയ്ത ഫോട്ടോകളും അപകീർത്തികരമായ തന്ത്രങ്ങളും ഉപയോഗിച്ച് കടം വാങ്ങുന്നവരിൽ നിന്ന് വൻ പലിശ ഈടാക്കുകയാണിവരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.