Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവായ്പ തിരിച്ചടവ്...

വായ്പ തിരിച്ചടവ് മുടങ്ങി; പി.വി. അൻവറിന്‍റെ ഭൂമി ജപ്തി ചെയ്തു

text_fields
bookmark_border
വായ്പ തിരിച്ചടവ് മുടങ്ങി; പി.വി. അൻവറിന്‍റെ ഭൂമി ജപ്തി ചെയ്തു
cancel

മ​ഞ്ചേ​രി: വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ പി.​വി. അ​ൻ​വ​ൻ എം.​എ​ൽ.​എ‍യു​ടെ 140 സെ​ന്‍റ്​ സ്ഥ​ല​വും വ​സ്തു​വ​ക​ക​ളും ബാ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തി. 1.18 കോ​ടി​യു​ടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ണ് ആ​ക്സി​സ് ബാ​ങ്ക് ജ​പ്തി.

ബാ​ങ്ക് വാ​യ്പ​യും കു​ടി​ശ്ശി​ക​യും പ​ലി​ശ​യു​മ​ട​ക്കം 60 ദി​വ​സ​ത്തി​ന​കം തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന ഡി​മാ​ൻ​ഡ്​​ നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും 2021 ആ​ഗ​സ്റ്റ് 31 വ​രെ​യു​ള​ള കു​ടി​ശ്ശി​ക​യാ​യ 1,18,48,366.09 രൂ​പ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് സ​ര്‍ഫാ​സി നി​യ​മ പ്ര​കാ​രം വ​സ്തു​വ​ക​ക​ള്‍ ബാ​ങ്ക് പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജി​ൽ പി.​വി. അ​ന്‍വ​റി​ന്റെ പേ​രി​ലു​ള​ള 56.66 ആ​ർ (140 സെ​ന്‍റ്) സ്ഥ​ല​മാ​ണി​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ബാ​ങ്ക് ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ര​പ​ര​സ്യം ന​ല്‍കി​യി​രു​ന്നു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യ​ല്ല ഒ​രു വ്യ​വ​സാ​യി ഭൂ​മി പ​ണ​യം വെ​ച്ച​തെ​ന്നും ജ​പ്തി സ​ഹി​ച്ചോ​ളാ​മെ​ന്നും അ​ൻ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loan defaultsland confiscatedPV Anvar
News Summary - Loan defaults; P.V. Anwar's land confiscated
Next Story