കമ്പനികളുടെ വായ്പ വിവരങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമാക്കാനൊരുങ്ങി സെബി
text_fieldsന്യൂഡൽഹി: ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വായ്പ വിവരങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമാക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ (സെബി). പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷനൽ ബാങ്കിൽ 12,000ത്തിലധികം കോടിയുടെ വായ്പ തട്ടിപ്പ് നടന്നിട്ടും വർഷങ്ങളോളം കണ്ടെത്താനായില്ലെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് സെബിയുടെ നടപടി.
നിർദേശം ഇൗ മാസം നടക്കുന്ന ബോർഡ് യോഗം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് സെബി അധികൃതർ കോർപറേറ്റ്കാര്യ, ധനകാര്യ മന്ത്രാലയങ്ങളുമായി പ്രാഥമിക ചർച്ച നടത്തി. വായ്പ തിരിച്ചടവിലെ വീഴ്ചക്ക് പരിധി നിശ്ചയിക്കുന്നതടക്കം തീരുമാനങ്ങൾ യോഗത്തിലുണ്ടാകും. പരിധി അഞ്ചുകോടിയിൽ താഴെയായിരിക്കണമെന്നും അതല്ല 50 കോടി വരെയാക്കണമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഭരണനടത്തിപ്പിൽ കാതലായ ഭേദഗതി നിർദേശിക്കുന്ന പ്രമുഖ ബാങ്കർ ഉദയ് കൊഡാക്കിെൻറ നേതൃത്വത്തിലെ ഉന്നതതല സമിതി റിപ്പോർട്ടും ചർച്ചക്ക് വന്നേക്കും.
നിർദേശം നടപ്പായാൽ നിക്ഷേപകർക്ക് അത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ലിസ്റ്റ് ചെയ്ത കമ്പനികളെയും ബാങ്കുകളെയും കുറിച്ച് മുൻകൂർ ധാരണയുണ്ടാക്കാൻ ഇതുമൂലം നിക്ഷേപകർക്കാവും.
വായ്പ വിവരം വെളിപ്പെടുത്തൽ നിർദേശം സെബി കഴിഞ്ഞ ഒക്ടോബർ ഒന്നിന് നടപ്പാക്കാൻ ഒരുങ്ങിയെങ്കിലും അത് വിപണിയിൽ ഭീതി ജനിപ്പിക്കുമെന്ന ബാങ്കിങ് മേഖലയിലുള്ളവരുടെ പരാതിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, മാറിയ സാഹചര്യത്തിൽ മേഖലയിൽ കടുത്ത ഇടപെടൽ ആവശ്യമാണെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.