വായ്പ പരിധി ഉയർത്തൽ സംസ്ഥാനത്തിന് 18,087 കോടി ലഭിക്കും
text_fieldsതിരുവനന്തപുരം: വായ്പ പരിധി അഞ്ച് ശതമാനമായി ഉയർത്തുന്നതോടെ ഇക്കൊല്ലം സംസ്ഥാനത്തിന് 18,087 കോടി കൂടി വായ്പ എടുക്കാനാകും. വായ്പ പരിധി മൂന്നിൽനിന്ന് അഞ്ച് ആക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ സാമ്പത്തിക വർഷത്തിൽ 9,000 കോടി ഇതിനകം കടമെടുത്തുകഴിഞ്ഞു. 24,491 കോടിയാണ് ഇക്കൊല്ലം വായ്പയായി ബജറ്റിൽ ലക്ഷ്യമിട്ടത്. പകുതിയോളം ഒന്നര മാസം കൊണ്ട് തന്നെ എടുത്തുകഴിഞ്ഞു. കോവിഡിൽ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ മുന്നോട്ടുപോവുക ദുഷ്കരമാണ്. എന്നാൽ 18,087 കോടി കൂടി കടമെടുക്കാൻ കഴിയുന്നതോടെ പ്രതിസന്ധി മറികടക്കാനാകും.
വായ്പ പരിധി ഉയർത്തൽ സ്വാഗതം ചെയ്യുന്നതായും ഭരണ സ്തംഭനം ഒഴിവാക്കാൻ സഹായകമാകുമെന്നും മന്ത്രി തോമസ് െഎസക് പ്രതികരിച്ചു. സംസ്ഥാനത്ത് 35,000 കോടിയുടെ വരുമാന ഇടിവാണ് കോവിഡ് മൂലം കണക്കാക്കുന്നത്. പകുതിയാണ് വായ്പ പരിധി ഉയർത്തിയതിലൂടെ ലഭിക്കുക. അധിക വായ്പക്ക് നിബന്ധനകൾ അംഗീകരിക്കാനാകില്ല. അവ പിൻവലിക്കണം. സംസ്ഥാന സർക്കാറിെൻറ മുൻഗണനക്കനുസരിച്ച് പണം വിനിയോഗിക്കാനാകണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതും. വൈദ്യുതി മേഖലയിലെ പരിഷ് കരണം, പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാകുന്ന നിർദേശങ്ങൾ എന്നിവ അംഗീകരിക്കാനാകില്ല. അവ അടിച്ചേൽപിക്കാൻ അവസരമായി ഇത് ഉപയോഗപ്പെടുത്തരുത്.
- കേന്ദ്ര സർക്കാർ ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി നൽകണം. ആരോഗ്യമേഖലയിലെ ചെലവ് ഗണ്യമായി വർധിപ്പിക്കണം.
- കൊള്ളപ്പലിശ ഒഴിവാക്കാൻ സംസ്ഥാന സർക്കാറിന് റിസർവ് ബാങ്കിൽനിന്ന് നേരിേട്ടാ കേന്ദ്രം റിസർവ് ബാങ്കിൽനിന്ന് എടുത്ത് നൽകുകയോ വേണം. നിലവിൽ ഒമ്പത് ശതമാനം വരെ ആണ് പലിശ. എല്ലാവരും കടമെടുക്കാൻ നോക്കുേമ്പാൾ പലിശ കൂടും.
- വായ്പ പരിധി അഞ്ച് ശതമാനം ആക്കുന്നത് കേന്ദ്ര ബജറ്റിൽ അംഗീകരിച്ച വരുമാനം അനുസരിച്ചാകണം. കോവിഡ് മൂലം കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും വരുമാനം പൂജ്യമായി. അതിനാൽ ഇപ്പോഴുള്ള വരുമാനമനുസരിച്ചല്ല കണക്കാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.