കുട്ടനാട്ടിലെ കാർഷിക വായ്പ തട്ടിപ്പ് അന്വേഷിക്കണം –മന്ത്രി ജി. സുധാകരൻ
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ കർഷകരുടെ പേരിൽ നടന്ന വായ്പ തട്ടിപ്പ് അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരൻ. തട്ടിപ്പിനെക്കുറിച്ച് പുറത്തുവന്ന പരാതികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് കൂട്ടുനിന്നതായി ആരോപണമുള്ള കുട്ടനാട് വികസന സമിതിയുടെ ഫാ. തോമസ് പീലിയാനിക്കൽ സഭക്ക് പേരുദോഷം വരുത്തിയിരിക്കുകയാണ്. അദ്ദേഹത്തിെൻറ സഭ പട്ടം എടുത്തുകളയണം. അദ്ദേഹത്തിെൻറ പേരിൽ ക്രിമിനലും സിവിലും ആയിട്ടുള്ള അന്വേഷണം നടത്തണമെന്നും സൊസൈറ്റിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധപ്രവർത്തനവും ക്രിമിനൽ കുറ്റവും മറച്ചുവെക്കാൻ പീലിയാനിക്കൽ പുരോഹിത വേഷം ഉപയോഗിക്കുകയാണ്.
കുട്ടനാട് കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കർഷരുടെ പേരിൽ നടന്നിട്ടുള്ളത്. തനിക്ക് കിട്ടുന്ന പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറും. കുട്ടനാട് വികസന സമിതി തട്ടിപ്പല്ലാതെ ഒരു സേവന പരിപാടിയും നടത്തുന്നില്ല. സമിതി എടുത്ത ഒരു വായ്പയും എഴുതിത്തള്ളരുത്. എഴുതിത്തള്ളിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം. കൃഷിക്കല്ല ഇത് ഉപയോഗിച്ചതെങ്കിൽ ഇത് ഒപ്പിട്ട് കൊടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കലക്ടർ യോഗം വിളിച്ച് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണം. പാവങ്ങളെ പറ്റിക്കുന്ന ഈ തട്ടിപ്പ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.