വായ്പതട്ടിപ്പ്: ഫിഷറീസ് മുന്‍ ഉദ്യോഗസ്ഥർക്ക് തടവും പിഴയും
text_fieldsതിരുവനന്തപുരം: വ്യാജ ബാധ്യതാസര്‍ട്ടിഫിക്കറ്റ് നല്കി സഹകരണ ബാങ്കില്‍നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഫിഷറീസ് വകുപ്പിലെ രണ്ട് മുൻ ജീവനക്കാർക്ക് തടവും പിഴയും.
തിരുവനന്തപുരം കമലേശ്വരം ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ ഒാഫിസിലെ മുന്‍ യു.ഡി ക്ലര്‍ക്ക് ജെന്സണ് ജെ. ആൻഡ്രൂസിനെയും പ്യൂണായിരുന്ന ഹേമചന്ദ്രനെയുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിവിധ വകുപ്പുകൾ പ്രകാരം ഒമ്പത് വര്‍ഷം തടവിനും 10,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 2006 ലാണ് കേസിനാസ്പദമായ സംഭവം.
ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ പ്യൂണ്‍ ആയി ജോലി നോക്കിവന്നിരുന്ന ഹേമചന്ദ്രെൻറ സഹോദരനെക്കൊണ്ട് പേരൂര്‍ക്കട സഹകരണ ബാങ്കില്‍നിന്നും ഭാര്യയെക്കൊണ്ട് കിളിമാനൂര്‍ സഹകരണ ബാങ്കില്‍നിന്നും ഓരോ ലക്ഷം രൂപ വീതം വായ്പ എടുത്ത ശേഷം ബാങ്ക് ഗാരൻറി ആയി ഹേമചന്ദ്രന് എല്‍.ഡി ക്ലര്‍ക്ക് ആണെന്ന വ്യാജരേഖ നല്കി അസിസ്റ്റൻറ് ഡയറക്ടര്‍ ആയിരുന്ന സുഭാഷ്ചന്ദ്രമോഹനും യു.ഡി ക്ലാര്‍ക്ക് ജെന്സണ് ജെ. ആൻഡ്രൂസും ചേര്‍ന്ന് വെട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.