സര്‍വിസിലിരിക്കെ മരിച്ചവരുടെ വായ്പ എഴുതിത്തള്ളാന്‍ നടപടി
text_fieldsതിരുവനന്തപുരം: സര്‍വിസിലിരിക്കെ മരിക്കുന്ന സർക്കാർ ജീവനക്കാരുടെ അഞ്ചുലക്ഷം രൂ പ വരെയുളള വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടിക്രമം ഉത്തരവായി. ഇതിനുള്ള ശിപാര്‍ശ രേഖകള്‍ സഹിതം ഓഫിസ് മേലധികാരിക്ക് നല്‍കണം. ഓഫിസ് മേലധികാരിയുടെ ശിപാര്‍ശയോടെ വകുപ്പ് തലവന്‍വഴി അപേക്ഷ ഭരണവകുപ്പിന് നൽകണം. അത് പരിശോധിച്ച് വകുപ്പ് സെക്രട്ടറിയുടെ ശിപാര്‍ശയോടെ ധനവകുപ്പിന് നല്‍കും. ശിപാര്‍ശ ധനവകുപ്പ് പരിശോധിച്ച് തീരുമാനമെടുക്കും.
ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗം നിര്‍ദേശിക്കുമ്പോള്‍ മാത്രം ധനവിഭാഗം/ജില്ല ധനവിഭാഗം പരിശോധിക്കും. വീട് നിര്‍മിച്ചിട്ടുണ്ടോ, അനുവദിച്ച ഭൂമിയില്‍തന്നെയാണോ വീട് നിര്‍മിച്ചത്, വീട്, പ്ലോട്ട് അല്ലെങ്കിൽ ഇവ രണ്ടും വാങ്ങാന്‍ വായ്പയെടുത്ത കേസുകളില്‍ സര്‍ക്കാറിലേക്ക് പണയപ്പെടുത്തിയ ഭൂമിയും വീടും തന്നെയാണോ വാങ്ങിയത് തുടങ്ങിയവ പരിശോധിക്കും. സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണോ വീട് നിര്‍മിച്ചതെന്നും നോക്കും. പരിശോധന ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം.
ഭൂമി നില്ക്കുന്ന പ്രാദേശിക ഭരണകൂട ഓഫിസിലും ആവശ്യമെങ്കില്‍ മറ്റിടങ്ങളിലും അപേക്ഷകെൻറ/പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ വേറെ വീട് നിലവിലുണ്ടായിരുന്നോയെന്ന് പ്രാദേശിക ഭരണകൂട രേഖകള്‍ പ്രകാരം പരിശോധിക്കും. ഭവനനിര്‍മാണ വായ്പ ഉപയോഗിച്ച് നിര്‍മിച്ച/വാങ്ങിയ വീടിന് നമ്പര്‍ ലഭിച്ചത് ഭവനനിര്‍മാണ വായ്പ കൈപ്പറ്റിയ ശേഷമാണോ എന്ന് പരിശോധിക്കും. തെറ്റായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി വ്യക്തമായാല്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിലും പരിശോധിക്കും. സര്‍ക്കാറിന് സമര്‍പ്പിച്ച രേഖകളിലെ സ്ഥലത്ത് അംഗീകൃത പ്ലാന്‍ പ്രകാരമാണോ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ധനവകുപ്പിന് നല്‍കണമെന്ന് ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.