മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം വരെ വായ്പ
text_fieldsതിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിെൻറ നേതൃത്വത്തിൽ കനറാ ബാങ്ക്, സെൻറര്‍ ഫോർ മാനേജ്‌മെൻറ് ഡെവലപ്മെൻറ് എന്നിവരുടെ സഹകരണത്തോടെ വായ്പ നിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നൽകുന്നു.
ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിലും 14ന് തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 20ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ല പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും.
രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും.
താൽപര്യമുള്ളവർ നോർക്ക റൂട്സിെൻറ www.norkaroots.org വെബ്സൈറ്റിൽ NDPREM ഫീൽഡിൽ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകെൻറ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുൻകൂർ രജിസ്റ്റർ ചെയ്യണം.
തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെ ലഘുവിവരണവും, 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡിയുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്സിെൻറ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കോഴിക്കോട് 0495-2304882/2304885 മലപ്പുറം 0483 27 329 22, കണ്ണൂർ 0497 2765310 കാസർകോട് 0499 4257827 നമ്പറുകളിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.