ഒാൺലൈൻ പഠന സൗകര്യം: തദ്ദേശ സ്ഥാപനങ്ങൾക്ക് തുക ചെലവിടാം
text_fieldsതിരുവനന്തപുരം: ഒാൺലൈൻ പഠന സൗകര്യമൊരുക്കാൻ ടെലിവിഷൻ/ലാപ്ടോപ്/കമ്പ്യൂട്ടർ വാങ്ങിനൽകുന്നതിന് പണം ചെലവഴിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾക്ക് അവയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ആവശ്യകത പരിശോധിച്ച് അതത് സ്ഥാപനങ്ങളുടെ കമ്മിറ്റി/കൗൺസിൽ തീരുമാനങ്ങൾക്ക് വിധേയമായി ഉപകരണങ്ങൾ വാങ്ങാൻ തുക ചെലവഴിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഒാൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് എം.എൽ.എമാരുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടും പ്രത്യേക വികസന നിധിയിൽനിന്ന് തുക ചെലവഴിക്കുന്നതിന് ധനവകുപ്പും പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.