അവധി ദിവസവും കർമനിരതമായി തദ്ദേശസ്ഥാപനങ്ങൾ
text_fieldsതിരുവനന്തപുരം: അവധി ദിനമായ ഞായറാഴ്ചയും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചതായി മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു. 911 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലുമായി 15,778 ഫയലുകൾ തീർപ്പാക്കി. ഗ്രാമ പഞ്ചായത്തുകളിൽ 15,471ഉം ഡയറക്ടറേറ്റിൽ 307ഉം ഫയലുകളാണ് തീർപ്പാക്കിയത്. നഗരസഭകളും ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചു. അവധി ദിനവും ജോലിക്കെത്തി ഫയൽ തീർപ്പാക്കലിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
സെപ്റ്റംബർ 18 ഞായറാഴ്ചയും ജീവനക്കാർ ജോലിക്കെത്തും. അവധി ദിനമായ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകള്‍ തദ്ദേശ സ്ഥാപനങ്ങളിൽ തീര്‍പ്പാക്കിയിരുന്നു. ഫയൽ തീർപ്പാക്കലിനായി ആവശ്യമെങ്കിൽ അദാലത്തുകളും സംഘടിപ്പിക്കും. ജൂലൈ 31നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. തദ്ദേശസ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ആഗസ്റ്റ് 28നകം തീര്‍പ്പാക്കും. ജില്ല തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ അഞ്ചിനകവും തദ്ദേശ സ്വയംഭരണ ഡയറക്ടറേറ്റ് തലത്തിലുളള്ളത് സെപ്റ്റംബര്‍ 20നകവുമാണ് തീര്‍പ്പാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.