ഏകോപിത തദ്ദേശ ഭരണ സർവിസ് ഈ വർഷം –മുഖ്യമന്ത്രി
text_fields
തിരുവനന്തപുരം: ഏകോപിത തദ്ദേശ ഭരണ സർവിസ് ഈ വർഷംതന്നെ നടപ്പാക്കുമെന്നും ഇതിനുള്ള കരട് ചട്ടം തയാറായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി തദ്ദേശഭരണ സിവിൽ സർവിസ് രൂപവത്കരിച്ചാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വികസന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, നഗരാസൂത്രണ വകുപ്പ്, തദ്ദേശ എൻജിനീയറിങ് വിഭാഗം, ഗ്രാമവികസന ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചാണ് തദ്ദേശ ഭരണ സർവിസ് രൂപവത്കരിക്കുക. പുതിയ സർവിസിെൻറ തലവനായി പ്രിൻസിപ്പൽ ഡയറക്ടറെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും മണലെത്തിക്കുന്നതിനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. ആധുനിക അറവുശാലകൾ സ്ഥാപിക്കാനാവശ്യമായ സ്ഥലം പഞ്ചായത്തുകൾ കണ്ടെത്തണം. പഞ്ചായത്ത് നിയമത്തിലെ പല വ്യവസ്ഥകളും മുനിസിപ്പൽ നിയമത്തിലില്ലെന്ന പോരായ്മയുണ്ട്. ഇതു പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാലതാമസത്തിന് ന്യായീകരണമില്ല. പരമ്പരാഗത ശീലങ്ങളാൽ വരുത്തുന്ന വീഴ്ചയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൈക്കാട് ഗെസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ എ.കെ. ബാലൻ, കെ. രാജു, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എം. മണി, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ഇ. ചന്ദ്രശേഖരൻ, ഡോ. കെ.ടി. ജലീൽ, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി പോൾ ആൻറണി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, വിവിധ കോർപറേഷൻ മേയർമാർ, നഗരസഭാധ്യക്ഷർ, ജില്ല പഞ്ചായത്ത് പ്രസിഡൻറുമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.