തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് എട്ടിടത്തും യു.ഡി.എഫിന് ഏഴിടത്തും മുന്നേറ്റം
text_fieldsതിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് എട്ടും യു.ഡി.എഫിന് ഏഴും സീറ്റ്. രണ്ടിടത്ത് വോട്ടിൽ തുല്യത വന്നതിനാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിച്ചു. ഇടത് സിറ്റിങ് സീറ്റുകളായ പല്ലൂർ, നോർത്ത് മാറാടി, കോഴിപ്പിള്ളി സൗത്ത്, വഴിക്കടവ് എന്നിവ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിെൻറ സിറ്റിങ് വാർഡ് പഴേരിയിൽ ഇടതു മുന്നണി ജയിച്ചു.
ഒമ്പത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലേക്കാണ് ഉപെതരഞ്ഞെടുപ്പ് നടന്നത്. കാര്യമായ ഭരണമാറ്റം ഉണ്ടാക്കുന്ന സാഹചര്യം ഉപതെരഞ്ഞെടുപ്പ് ഫലം വഴിയില്ല. ആലപ്പുഴ - മുട്ടാർ ഗ്രാമപഞ്ചായത്ത് - നാലുതോടിൽ ഇടതു സ്വതന്ത്രൻ ആൻറണി (മോനിച്ചൻ)യും സണ്ണി മാമ്മനും 168 വീതം വോട്ട് നേടി. നറുക്കെടുപ്പിൽ ആൻറണിയെ വിജയിയായി പ്രഖ്യാപിച്ചു.
ഇടതു മുന്നണി വിജയിച്ച വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ തിരുവനന്തപുരം-നെടുമങ്ങാട് മുനിസിപ്പാലിറ്റി- പതിനാറാംകല്ല്- വിദ്യാ വിജയൻ - 94, പത്തനംതിട്ട-കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്-പല്ലൂർ- അലക്സാണ്ടർ ഡാനിയേൽ-323, എറണാകുളം - വേങ്ങൂർ ഗ്രാമപഞ്ചായത്ത്-ചൂരത്തോട്- പീറ്റർ പി.വി(പിൻറു) -19, മലപ്പുറം - തലക്കാട് ഗ്രാമപഞ്ചായത്ത്- പാറശ്ശേരി വെസ്റ്റ്- സജില (കെ.എം.സജില)-244, കോഴിക്കോട് - വളയം ഗ്രാമ പഞ്ചായത്ത്-കല്ലുനിര-കെ.ടി. ഷബീന -196, വയനാട് -സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി - പഴേരി - എസ്. രാധാകൃഷ്ണൻ -112, കണ്ണൂർ-ആറളം ഗ്രാമപഞ്ചായത്ത് - വീർപ്പാട് - യു.കെ.സുധാകരൻ -137.
യു.ഡി.എഫ്. ജയിച്ചവ: കോട്ടയം - എലിക്കുളം ഗ്രാമ പഞ്ചായത്ത് - ഇളങ്ങുളം - ജയിംസ് ചാക്കോ ജീരകത്തിൽ - 159, എറണാകുളം - മാറാടി ഗ്രാമ പഞ്ചായത്ത് - നോർത്ത് മാറാടി - രതീഷ് ചങ്ങാലിമറ്റം - 91, എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്-കോഴിപ്പിള്ളി സൗത്ത് - ഷജി ബെസ്സി - 232, മലപ്പുറം - ചെറുകാവ് ഗ്രാമപഞ്ചായത്ത് - ചേവായൂർ - കെ.വി. മുരളീധരൻ - 305, മലപ്പുറം - വണ്ടൂർ ഗ്രാമപഞ്ചായത്ത് - മുടപ്പിലാശ്ശേരി - യു. അനിൽ കുമാർ -84, മലപ്പുറം - നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് - വഴിക്കടവ് - ബാബു ഏലക്കാടൻ - 429. എറണാകുളം - പിറവം മുനിസിപ്പാലിറ്റി - കാരക്കോട് - സിനി ജോയി യു. ഡി. എഫ് സ്വതന്ത്ര 205.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.